Pages

*പ്രളയകാലത്ത് പാമ്പുകളെ പ്രത്യേകം സൂക്ഷിക്കുക*


18-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

വിഷപാമ്പുകള്‍ എത്രത്തോളം അപകടകാരികളാണ് എന്ന് പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ച്‌ മഴകാലമാകുമ്പോൾ പാമ്പുകൾ മാളങ്ങളില്‍ നിന്നും പുറത്തിറങ്ങും. പ്രളയകാലം കൂടിയായാല്‍ പിന്നെ പറയേണ്ട. കേരളത്തില്‍ കഴി‌ഞ്ഞ രണ്ട് പ്രളയങ്ങളിലും വെള്ളത്തോടൊപ്പം വീടുകളില്‍ ഒഴുകിയെത്തിയവയില്‍ വിഷപാമ്പുകളും ഉള്‍പ്പെട്ടിരുന്നു. പ്രളയത്തിനു ശേഷം വീട് വൃത്തിയാക്കുന്നതിനിടയില്‍ വിഷപാമ്പുകളുടെ കടിയേറ്റ് മരണമടഞ്ഞവരും ഉണ്ട്. കേരളത്തില്‍ കൂടുതലായി കണ്ടു വരുന്ന രണ്ട് തരം പാമ്പുകളെ കുറിച്ച്‌ കൂടുതലായി അറിയാം

*അണലി*

ഏറ്റവും വിഷമേറിയ പാമ്പ് എന്ന് പറയുന്നത് രാജവെമ്പാലയാണ്. അത് കഴിഞ്ഞാല്‍ അണലിക്കാണ് ആ സ്ഥാനം. ഇന്ത്യയില്‍ കണ്ടു വരുന്ന അണലിക്ക് ഇംഗ്ലീഷില്‍ റസ്സല്‍സ് വൈപ്പര്‍ എന്നാണ് അറിയപ്പെടുന്നത്. ആദ്യമായി ഇന്ത്യയിലെ വിവിധയിനം പാമ്പുകളെ കുറിച്ച്‌ ഗവേഷണം നടത്തുകയും 1796ല്‍ അതിനെ സംബന്ധിച്ച്‌ പുസ്തകം രചിക്കുകയും ചെയ്ത പാട്രിക്ക് റസ്സലിന്റെ സ്മരണാര്‍ത്ഥമാണ് ഈ പേരിട്ടത്. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന അണലിക്ക് 5.5 അടി വരെ നീളം കാണാറുണ്ടെങ്കിലും 4 അടി വരെയാണ് ഇവയുടെ ശരാശരി നീളം. ലോകത്താകമാനം 66 തരം അണലികളുണ്ടെങ്കിലും ഇന്ത്യയില്‍ രണ്ട് തരം അണലികളെ മാത്രമേ കണ്ടെത്തിയിട്ടുള്ളു. ചേനത്തണ്ടന്‍, ചുരുട്ടമണ്ഡലി എന്നിവയാണവ.

*അണലി കടിച്ചാല്‍*

അണലി വിഷമേറ്റാല്‍ രക്തം കട്ടപിടിക്കില്ല. കടിയേറ്റ സ്ഥലത്ത് നീലനിറം, വേദന, നീര്, രക്തം പൊടിയുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ വിഷമേറ്റിട്ടുണ്ട് എന്നാണ് അര്‍ത്ഥം. ഛര്‍ദ്ദില്‍, വയറുവേദന, ക്ഷീണം, നടുവേദന, മൂത്രത്തില്‍ രക്തനിറം, ശരീരവേദന, മയക്കം, കണ്ണ് ചുവക്കുക, രക്തം ഛര്‍ദ്ദിക്കുക, മൂക്കില്‍ ചോര വരിക, ചുമച്ച്‌ ചോര തുപ്പുക, പല്ലില്‍ നിന്നും ചോര വരിക, പ്രഷര്‍ കുറയുക എന്നിവയെല്ലാം അണലി കടിച്ചതിന്റെ ലക്ഷണങ്ങളാണ്.

*മൂര്‍ഖന്‍*

കരയില്‍ ജീവിക്കുന്ന പാമ്പുകളില്‍ ഏറ്റവും അപകടകാരികളായ പാമ്പുകളാണ് മൂര്‍ഖന്‍. അക്രമവാസനതന്നെയാണ് ഇവയെ ഇത്രത്തോളം അപകടകാരികളാക്കുന്നത്. മറ്റ് പാമ്പുകളെ അപേക്ഷിച്ച്‌ വളരെപെട്ടെന്ന് പ്രകോപിതരാകുന്നവയാണ് മൂര്‍ഖന്‍ പാമ്പുകള്‍. ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ മൂന്ന് തരം മൂര്‍ഖന്‍ പാമ്പുകളാണ് ഉള്ളത്. ഇന്ത്യന്‍ കോബ്ര, മോണോക്ലെഡ് കോബ്ര, കാസ്പിയന്‍ കോബ്രയും എന്നിവയാണ്. ഇതില്‍ ഇന്ത്യന്‍ കോബ്ര മാത്രമാണ് കേരളത്തിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും ഇവയാണ്.

*മൂര്‍ഖന്‍ കടിച്ചാല്‍*

കടിച്ച സ്ഥലത്ത് വേദന, നീര്, കുമിള, കണ്ണുകള്‍ അടഞ്ഞുപോകുക, ഇരട്ടക്കാഴ്ച, വെള്ളം ഇറക്കാനുള്ള ബുദ്ധിമുട്ട്, കുഴഞ്ഞ സംസാരം, നാക്ക് മരവിക്കല്‍, വിയര്‍ക്കുക, ദാഹം കൂടുതലാകുക, ഛര്‍ദ്ദില്‍, വയറുവേദന, ശ്വാസം മുട്ടല്‍, ബോധം പോകുക തുടങ്ങിയവയാണ് മൂര്‍ഖന്‍ കടിച്ചാലുള്ള ലക്ഷണങ്ങള്‍.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*