Pages

*കാരണമില്ലാതെ തൊഴിലാളികളെ പിരിച്ചുവിട്ടാൽ നിയമലംഘനം ; മുന്നറിയിപ്പ് നൽകി യു.എ.ഇ*


18-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ദുബായ് : സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളെ പിരിച്ചുവിടുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. സ്വദേശിയെ ജോലിയിൽ നിന്നും ഒഴിവാക്കുമ്പോൾ അതിന് വ്യക്തമായ കാരണം വേണം എന്നാണ് പുതിയ നിബന്ധന. യോഗ്യരായ വിദേശികളുണ്ടെന്ന കാരണത്താൽ സ്വദേശികളെ പിരിച്ചുവിട്ടാൽ അത് നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ സ്വദേശി നിയമനങ്ങളും, അവരുടെ തൊഴിൽ കരാർ റദ്ദാക്കലും രേഖാമൂലം മാത്രം നടത്തണമെന്നാണ് നിയമം. ഏത് സാഹചര്യത്തിലാണ് അയാളെ പിരിച്ച് വിടുന്നത് എന്ന കാര്യം വ്യക്തമായി ടെലിഫോണിലോ നേരിട്ടോ ആ വ്യക്തിയുമായി ആശയ വിനിമയം നടത്തി വേണം റിപ്പോർട്ട് തയ്യാറാക്കാൻ.
അല്ലാതെ ചെയ്യുന്ന എല്ലാ കാര്യങ്ങൾ നിയമലംഘനത്തിന്റെ പരിതിയിൽ വരും. റിപ്പോർട്ട് ഉൾപ്പെടുത്തേണ്ടത് ഇവയൊക്കെയാണ്.

എന്ത് കൊണ്ടാണ് തൊഴിലാളിയെ കമ്പനിയിൽ നിന്നും പിരിച്ചുവിടുന്നത്.
അദ്ദേഹത്തിന്റെ തൊഴിൽ പുരോഗതിക്ക് കമ്പനി നൽകിയ അവസരങ്ങൾ, ജോലിയിൽ അദ്ദേഹത്തിന് നൽകിയ പരിശീലങ്ങൾ, കമ്പനി നൽകിയ ആനുകൂല്യങ്ങൾ, കമ്പനി നൽകിയ സഹായങ്ങൾ, ആരോഗ്യ സുരക്ഷ, ശമ്പളത്തോടെയുള്ള അവധി എന്നിവ നൽകിയത് സംബന്ധിച്ച വവിരങ്ങൾ, തൊഴിലുപേക്ഷിക്കുന്നതു തടയാൻ സ്ഥാപനം സ്വീകരിച്ച മാർഗങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ട് ആണ് സമർപ്പിക്കേണ്ടത്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*