സിവില് ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാലിനാണ് എയര്‍ ഇന്ത്യ യൂണിയനുകളുടെ ജോയന്റ് ആക്ഷന്‍ ഫോറം കത്ത് നല്‍കിയിരിക്കുന്നത്.
അതേ സമയം എയര്‍ ഇന്ത്യ കോളനികളില്‍ നിന്നും ജീവനക്കാരോട് ഒഴിഞ്ഞുപോകാന്‍ പറയരുതെന്നും. അവര്‍ക്ക് ഒരു നിശ്ചിതകാലത്തേക്ക് അവിടെ താമസിക്കാന്‍ അവസരം നല്‍കണമെന്നും കത്തില്‍ യൂണിയന്‍ ആവശ്യപ്പെടുന്നു. എയര്‍ ഇന്ത്യ കോളനികള്‍ സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്‍റെ കത്ത് തീര്‍ത്തും ബാലിശമാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
വിരമിച്ച ജീവനക്കാര്‍ക്കുള്ള ആരോഗ്യ സംരക്ഷണ ആനുകൂല്യങ്ങള്‍ സംബന്ധിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കൊവിഡ് മഹാമാരിക്കാലത്ത് എയര്‍ ഇന്ത്യയിലെ ശമ്പളം കുറച്ചിരുന്നതിനെക്കുറിച്ചാണ് കത്തിലെ മറ്റൊരു പ്രധാന ആവശ്യം. ഇത് പ്രകാരം കൊവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായ സ്ഥിതിക്ക് വീണ്ടും തിരിച്ചുകൊണ്ടുവരണം എന്നാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്.