നിലവിലെ സുരക്ഷാ സ്ഥിതിഗതികളിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ച അദ്ദേഹം, ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നാവികസേനയ്ക്ക് ഉള്ള വർദ്ധിച്ച ഉത്തരവാദിത്വവും ചൂണ്ടിക്കാട്ടി. അടിസ്ഥാനസൗകര്യം, പാലനം, വിഭവങ്ങൾ, ചരക്കുനീക്കം, മാനവവിഭവ നിർവ്വഹണം, പരിശീലനം തുടങ്ങിയ വിവിധ മേഖലകളിൽ, നിലവിലുള്ള വിഭവ പരിധിക്ക് അനുസൃതമായി ആവശ്യമായ നടപടികൾ ഉറപ്പാക്കാനും, മികച്ച ഫലം സൃഷ്ടിക്കാനും സഹായിക്കുന്ന നടപടികൾ സംബന്ധിച്ച് കമാൻഡർമാർ ആശയവിനിമയം നടത്തി.
ഇന്ത്യൻ നാവികസേനയുടെ പ്രവർത്തന യോഗ്യമായ സംവിധാനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതിനൊപ്പം, ഇവയും നാവിക കമാൻഡർ മാരുടെ സമ്മേളനത്തിന്റെ പ്രമേയങ്ങളിൽ ഇടംപിടിച്ചു