Pages

*ഭിന്നശേഷിക്കാർക്കായി**'ശ്രേഷ്ഠം' പദ്ധതി*


കലാകായികരംഗത്ത് മികവു പുലർത്തുന്നവർക്ക് വിദഗ്ധപരിശീലനത്തിന് 'ശ്രേഷ്ഠം' പദ്ധതി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിയുള്ളവരെയാണ് സാമൂഹികനീ
തി വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്കായി പരിഗണിക്കുക. ഒരു ജില്ലയിൽനിന്ന് കലാ-കായിക മേഖലയിൽനിന്നുള്ള പത്തുപേർക്ക് സഹായം കിട്ടും. പതിനായിരം രൂപയാണ് നൽകുക.

ദേശീയ സംസ്ഥാനതല മത്സരങ്ങളിൽ ശ്രദ്ധിക്കപ്പെട്ടവർക്കാണ് സഹായം നൽകുക. കലാകായികരംഗങ്ങളിൽ അഭിരുചിയുള്ളവർക്ക് രാജ്യത്തിനകത്തുള്ള പ്രശസ്തമായ സ്ഥാപനങ്ങളിൽ പരിശീലനം ഉറപ്പു വരുത്തുകയാണ് പ്രധാന ലക്ഷ്യം.

സഹായം ലഭിക്കുന്നതിന്
31-നകം ജില്ലാ സാമൂഹികനീതി
ഓഫീസർക്ക് അപേക്ഷ നൽകണം. ഡിസംബർ മൂന്നിന് ഭിന്നശേഷി ദിനാചരണത്തോടനുബ
ന്ധിച്ച് തുക ഗുണഭോക്താക്കൾക്കു നൽകും.

അഞ്ചിൽക്കൂടുതൽ അപേക്ഷകൾ ലഭിച്ചാൽ വരുമാനം, വൈകല്യത്തിന്റെ തോത് എന്നിവയുടെ അടിസ്ഥാനത്തിൽ മുൻഗണന നൽകിയാകും സഹായം അനുവദിക്കുക.

*IQ CAREER INFO.*
➖️➖️➖️➖️➖️➖️➖