*ആധാരത്തിന്റെ ഘടകങ്ങൾ:-*
____________________________
ഒരു ആധാരത്തിൽ എന്തൊക്കെ ഉണ്ടായിരിക്കണമെന്ന് അറിയേണ്ടതുണ്ട്...
താഴെ പറയുന്ന16 ഘടകങ്ങൾ രജിസ്ട്രേഷനു വേണ്ടി ഹാജരാക്കുന്ന ആധാരത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
1. എഴുതിക്കൊടുക്കുന്നവരുടെയും വാങ്ങുന്നവരുടെയും മേൽവിലാസം, വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും ഇടതുകൈ പെരുവിരൽ പതിപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയിൽ രേഖയുടെ വിവരണം.
2. ആധാരത്തിന്റെ സ്വഭാവ വിവരണം (വിലയാധാരം, ഭാഗപത്രം, ധനനിശ്ചയം, etc...)
3. തീയതി
4. എഴുതി കൊടുക്കുന്നവരുടെ വിവരങ്ങൾ.
5. എഴുതി വാങ്ങുന്നവരുടെ വിവരങ്ങൾ.
6. വസ്തു കൈമാറ്റം ചെയ്യുന്നവർക്ക് എപ്രകാരം വസ്തു ലഭിച്ചു എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ.
7. വസ്തു ഇടപാടിന്റെ യഥാർത്ഥ വിവരണം. (കൈമാറ്റത്തിന്റെ ഉദ്ദേശം, സ്വഭാവം, സാഹചര്യങ്ങൾ, പ്രതിഫലം,മറ്റു വ്യവസ്ഥകൾ)
8. വസ്തുവിന്റെ ബാധ്യതകളെ കുറിച്ചുള്ള വിവരണങ്ങൾ (വനഭൂമി, മിച്ചഭൂമി, ബാധ്യതകൾ, ന്യൂനതകൾ)
9. കൈമാറ്റം ചെയ്യുന്ന വസ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ.
10. പ്രതിഫല സംഖ്യയും, മുദ്ര വിലയും
11. ഫെയർ വാല്യൂ ക്ലാസിഫിക്കേഷൻ
12. വസ്തു വിവരപ്പട്ടികയും പ്ലാനും. ഇതിൽ കൃത്യമായ അതിരുകളും വഴിയെ കുറിച്ചുള്ള വിവരങ്ങളും ചേർത്തിരിക്കണം.
13. എഴുതി കൊടുക്കുന്നവരുടെ ഒപ്പ്.
14. സാക്ഷികളുടെ സാക്ഷ്യപ്പെടുത്തൽ.
15. ആധാരം എഴുതിയ ആളുടെ സാക്ഷ്യപ്പെടുത്തൽ
16. വെട്ടു തിരുത്തുകൾ സംബന്ധിച്ച് കുറിപ്പ്.
ആധാരം Register ചെയ്യുവാൻ കൊടുക്കുന്നതിനു മുൻപ് ഗുണഭോക്താവ് മേൽവിവരിച്ച കാര്യങ്ങൾ ആധാരത്തിൽ ഉണ്ടോയെന്നു ഉറപ്പുവരുത്തണം.
..............................................