*പോലീസുകാര്‍ ആരെയൊക്കെ സല്യൂട്ട് ചെയ്യണം ; പുതിയ മാര്‍ഗനിര്‍ദ്ദേശം ഉടൻ*


15-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

പോലീസുകാര്‍ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്നതിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കുമെന്ന് സര്‍ക്കാര്‍. സല്യൂട്ട് അര്‍ഹിക്കുന്ന വ്യക്തികള്‍ ആരെല്ലാമാണ് എന്നതില്‍ വ്യക്തതവരുത്താണ് സര്‍ക്കാരിന്റെ നീക്കം. സല്യൂട്ടില്‍ പോലീസ് മാന്വലിന്‍റെ ലംഘനങ്ങള്‍ തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പോലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശ്ശൂര്‍ മേയറുടെ പരാതിയും, സുരേഷ് ഗോപി എം.പിക്ക് അര്‍ഹിക്കുന്ന സല്യൂട്ട് നല്‍കാതിരുന്ന ഒല്ലൂര്‍ എസ്‌.ഐ പ്രശ്നവും വിവാദമായതോടെയാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്താന്‍ തീരുമാനിച്ചത്. പോലീസ് മാന്വല്‍ പ്രകാരം സല്യൂട്ട് നല്‍കേണ്ടത് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍, കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ഹൈക്കോടതി - സുപ്രിം കോടതി - കീഴ്ക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്കാണ്. അതേസമയം മാനുവലിന് വിരുദ്ധമായി പോലീസുകാര്‍ ആരെയും സല്യൂട്ട് ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*