Pages

*Hire Purchase എഗ്രിമെന്റിൽ വാങ്ങിയ വാഹനം ഇൻസ്റ്റാൾമെന്റ് മുടങ്ങിയാൽ ഉപഭോക്താവ് അറിയാതെ വാഹന ഉടമയായ കമ്പനിക്ക് പിടിച്ചെടുക്കുവാൻ നിയമം അനുവദിക്കുന്നുണ്ടോ?*


സദാശിവൻ തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയത് Hire Purchase വഴി സ്വകാര്യ ഫിനാൻസ് കമ്പനിയിൽ നിന്നും വായ്പ എടുത്താണ്. 48 മാസക്കാലാവധിയിൽ ലോൺ അടവ് തുടങ്ങിയെങ്കിലും അപ്രതീക്ഷിതമായി എത്തിയ കൊറോണ സാമ്പത്തിക പ്ലാനുകളെ തകിടം മറിക്കുകയും വായ്പ തവണകൾ മൂന്നെണ്ണം മുടങ്ങുകയും ചെയ്തു. അപ്പോഴാണ് അറിയുന്നത് കമ്പനി കാർ പിടിച്ചെടുക്കുവാൻ വരുന്നുണ്ടെന്ന്...

*എന്താണ് ഇതിന്റെ നിയമവശം?*

Hire Purchase എഗ്രിമെന്റിൽ വാങ്ങിയ വാഹനത്തിന്റെ യഥാർത്ഥ ഉടമ എപ്പോഴും ഫിനാൻസ് കമ്പനി ആയിരിക്കും. ഒരു Trustee എന്ന നിലയിൽ വാഹനം കൈവശം വയ്ക്കുവാനും ഉപയോഗിക്കുവാനും ഉള്ള അധികാരം മാത്രമേ, ഉപഭോക്താവിനള്ളൂ. കരാർപ്രകാരമുള്ള മാസത്തവണകൾ മുടങ്ങിയാൽ വാഹനം കൈവശം എടുക്കുവാനുള്ള നിയമപരമായ അധികാരം ഫിനാൻസ് കമ്പനിക്ക് ഉള്ളതാണ്.

എന്നാൽ ദേശീയ ഉപഭോക്ത കമ്മീഷൻ Citicorp Maruti Finance Ltd. v. S. Vijayalaxmi" എന്ന കേസിൽ വിശദമാക്കിയിട്ടുള്ളത് ഫിനാൻസ് കമ്പനിയുടെ വായ്പയെടുത്ത് വാഹനം വാങ്ങിയ വ്യക്തിയായിരിക്കും വാഹനത്തിന്റെ യഥാർത്ഥ ഉടമ എന്നാണ്.

എന്നാൽ HIRE PURCHASE ACT, 1972 സെക്ഷൻ 20 പ്രകാരം കോടതി വഴി അല്ലാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം വീണ്ടെടുക്കുവാനുള്ള ഫിനാൻസ് കമ്പനിയുടെ എല്ലാ നടപടികൾക്രമങ്ങളും ചട്ടവിരുദ്ധമാണ്. 

സെക്ഷൻ 23 പ്രകാരം Hire Purchase എഗ്രിമെന്റിന്റെ ഒരു പകർപ്പ് ഉപഭോക്താവിന് കൊടുക്കേണ്ട ബാധ്യത കമ്പനിക്കുണ്ട്.

മാസത്തവണകൾ മുടങ്ങിയാൽ, മറ്റു നടപടികൾ എടുക്കുന്നതിന് മുമ്പ് നോട്ടീസ് മുഖാന്തരം ഉപഭോക്താവിനെ അറിയിക്കേണ്ട ഉത്തരവാദിത്വം കമ്പനിക്കുണ്ട്.

തുടക്കത്തിൽ ഡിമാൻഡ് നോട്ടീസ് മുഖാന്തരം നേരിട്ടോ, പോസ്റ്റ്‌ വഴിയോ അറിയിപ്പു നൽകാതെ എടുക്കുന്ന നടപടിക്രമങ്ങൾ എല്ലാം തന്നെ ചട്ട വിരുദ്ധമാണ് എന്ന് ഓർമിക്കുക.
..............................................