Pages

മൊബൈൽ ഫോൺ മോഷ്ടിക്കുന്ന രണ്ടംഗ സംഘം പിടിയിൽ; കണ്ടെടുത്തത് ലക്ഷങ്ങൾ വിലവരുന്ന ഫോണുകൾ


7 hours ago


തിരുവനന്തപുരം: കെട്ടിട നിർമ്മാണ മേഖലകൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ മോഷണം നടത്തുന്ന യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ഷിഹാബും അനസുമാണ് പാങ്ങോട് പോലീസിന്റെ പിടിയിലായത്. പ്രതികളിൽ നിന്നും രണ്ടര ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കിളിമാനൂർ തട്ടത്ത് മലയിൽ ബന്ധു വീട്ടിൽ താമസിച്ച് മോഷണം നടത്തി വരികയായിരുന്നു ഇരുവരും. കഴിഞ്ഞ കുറേ ദിവസങ്ങളായി കല്ലറ തെങ്ങുംകോട് ഭാഗങ്ങളിൽ കെട്ടിട നിർമ്മാണങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ മോഷണം പോയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. തുടർന്ന് ഇരുവരും പിടിയിലാവുകയായിരുന്നു. 

പ്രതികളുടെ വാഹനങ്ങളിൽ നിന്നും നിരവധി മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിവിധ ജില്ലകളിൽ ഇവർ ഇത്തരത്തിൽ മോഷണം നടത്തിയിട്ടുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.


കടപ്പാട് മാതൃഭൂമി ന്യൂസ്