5 Nov 2021
ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഹൃദയത്തില്‍ തൊടുന്ന ജന്മദിനാശംസയുമായി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ. ദീപാവലി വേഷത്തില്‍ കോലിയോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് അനുഷ്‌ക പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
'ഈ ചിത്രത്തിനും നിങ്ങള്‍ നിങ്ങളുടെ ജീവിതം നയിക്കുന്ന രീതിക്കും ഫില്‍റ്ററിന്റെ ആവശ്യമില്ല. സത്യസന്ധതയും ധൈര്യവുമാണ് നിങ്ങളുടെ കാതല്‍. സംശയത്തെ വിസ്മൃതിയിലാക്കുന്ന ധൈര്യം. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നിങ്ങളെപ്പോലെ തിരിച്ചുവരാന്‍ ആര്‍ക്കും കഴിയില്ലെന്ന് എനിക്കറിയാം. ഇതുപോലെ സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം സംസാരിക്കാന്‍ ആഗ്രഹിക്കുന്നവരല്ല നമ്മളെന്ന് എനിക്കറിയാം. എന്നിരുന്നാലും നിങ്ങള്‍ എത്രത്തോളം മനോഹരമായ വ്യക്തിയാണെന്ന് ലോകത്തോട് ഉറക്കെ വിളിച്ചുപറയാന്‍ എനിക്ക് ചിലപ്പോഴൊക്കെ തോന്നും. നിങ്ങളെ ശരിക്കും അറിയുന്നവര്‍ ഭാഗ്യവാന്‍മാരാണ്. എല്ലാം കൂടുതല്‍ തെളിച്ചമുള്ളതും മനോഹരവുമാക്കിയതിന് ഒരുപാട് നന്ദി. എല്ലാത്തിലുമുപരി എന്റെ ഹൃദ്യമായ ജന്മദിനാശംസകള്‍!.' ഇന്‍സ്റ്റഗ്രാമിലെ നീണ്ട കുറിപ്പില്‍ അനുഷ്‌ക ശര്‍മ പറയുന്നു.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അനുഷ്‌കയും കോലിയും വിവാഹിതരായത്. 2021-ല്‍ ഇരുവര്‍ക്കും ഒരു മകള്‍ ജനിച്ചു. വാമിക എന്നാണ് മകളുടെ പേര്. നിലവില്‍ ട്വന്റി-20 ലോകകപ്പില്‍ കളിക്കുന്ന കോലിക്കൊപ്പം യു.എ.ഇയിലാണ് അനുഷ്‌കയും വാമികയും.
കടപ്പാട് മാതൃഭൂമി ന്യൂസ്