Pages

*ബി.എഡ് വിദ്യാര്‍ത്ഥികൾക്ക് ഇനിമുതൽ സാരി നിര്‍ബന്ധിത വസ്ത്രമല്ല*

.

11-02-2022
➖➖➖➖➖➖➖➖➖➖

ബി.എഡ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് പുതുക്കി നിശ്ചയിച്ച്‌ ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഇനി മുതല്‍ മാന്യവും സൗകര്യപ്രദവുമായ ഏത് വസ്ത്രം ധരിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ ഹാജരാവാമെന്ന് വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. ദീര്‍ഘകാലമായി ബി.എഡ് വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത വേഷമായിരുന്നു സാരി. നേരത്തെ കോളജ് അധ്യാപകര്‍ക്ക് സാരി നിര്‍ബന്ധ വസ്ത്രമല്ലെന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. സാരിയെച്ചൊല്ലി അധ്യാപകരും പി.ടി.എയും തമ്മില്‍ വാക്കുതര്‍ക്കം സ്ഥിരമായ സാഹചര്യത്തിലാണ് എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് കോളജ് അധ്യാപികമാരുടെ ഡ്രസ് കോഡ് പുതുക്കി നിശ്ചയിച്ചത്.

➖➖➖➖➖➖➖➖➖

കടപ്പാട് *🌍പഞ്ചായത്ത് വാർത്തകൾ𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*