Pages

*വേനല്‍ മഴ തുടരും; ഏഴ് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത*


സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

7 ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത പ്രവചിക്കുന്നത്.

എന്നാല്‍ അലേര്‍ട്ടുകളൊന്നും നല്‍കിയിട്ടില്ല.

കേരളാ തീരത്ത് മത്സ്യ ബന്ധനത്തിനും തടസമില്ല.

ശനിയാഴ്ച തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ പെയ്തിരുന്നു.

ജില്ലയുടെ മലയോര മേഖലയിലും നഗര പ്രദേശത്തുമാണ്ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്തത്.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള വടക്കു കിഴക്കന്‍ കാറ്റാണ് മഴയ്ക്ക് പിന്നില്‍.

കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴ തുടര്‍ന്നും ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.