Pages

ആധാരത്തിൽ വെട്ടി തിരുത്തലുകൾ ഉണ്ടോ?


ലക്ഷങ്ങൾ കൊടുത്ത് വസ്തു വാങ്ങുമ്പോൾ, താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാവിയിൽ കോടതി വരാന്തയിൽ സമയം ചിലവഴിക്കേണ്ടി വരില്ല.

ആധാരം എഴുതുന്ന ആൾ ആരായാലും നിങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ എഴുതി തരേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ട്.

ആധാരത്തിൽ വെട്ടി തിരുത്തലുകൾ ഉണ്ടെങ്കിൽ അതു സംബന്ധിച്ചുള്ള കുറിപ്പ് ആധാരത്തിന്റെ അവസാനഭാഗത്ത് ചേർക്കുകയും, അതിൽ ആധാരം എഴുതി കൊടുക്കുന്ന എല്ലാ കക്ഷികളും ഒപ്പു വയ്ക്കേണ്ടതുമാണ്. വെട്ടു തിരുത്തലുകൾ സംബന്ധിച്ച കുറിപ്പ് എഴുതുമ്പോൾ വെട്ടു തിരുത്തുകൾ ഇന്ന വശം, ഇന്ന പേജ്, ഇന്നതു കഴിഞ്ഞ് ഇന്ന വെട്ട് അല്ലെങ്കിൽ തിരുത്ത് എന്ന് വ്യക്തമാക്കേണ്ടതാണ്. രണ്ടക്ഷരം ചുരണ്ടി, മൂന്നക്ഷരം തിരുത്തി അല്ലെങ്കിൽ വെട്ടി എന്ന രീതിയിൽ എഴുതി പിടിപ്പിച്ചിട്ടുണ്ടെങ്കിൽ പ്രമാണം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് തന്നെ കാര്യങ്ങൾ വ്യക്തമാക്കി എഴുതണം. അക്ഷരങ്ങൾ ചുരണ്ടി മാറ്റാനും പാടുള്ളതല്ല.

മാത്രവുമല്ല ആധാരം ഒപ്പിട്ടു പൂർത്തീകരിച്ച തീയതി ആധാരത്തിലെ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ നിന്ന് വ്യത്യസ്തമാണെങ്കിൽ വ്യത്യാസം വരുന്നതിനുള്ള കാരണം ആധാരത്തിൽ വിവരിച്ചു ചേർക്കേണ്ടതാണ്.

...........................................