Pages

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്..? പുതിയ ഇലക്ഷൻ കമ്മീഷണര്‍ ചുമതലയേറ്റു

17-05-2022
➖➖➖➖➖➖➖➖➖➖

രാജ്യത്തെ 25-ാം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു. വിരമിക്കുന്ന സുശീല്‍ ചന്ദ്രയ്ക്ക് പകരമാണ് രാജീവ് കുമാര്‍ ചുമതലയേറ്റത്. 2025 ഫെബ്രുവരി വരെ ഇദ്ദേഹം പദവിയില്‍ തുടരും. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പും നിര്‍ണ്ണായക നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കും നേതൃത്വം വഹിക്കും. 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' തീരുമാനത്തിന്റെ കാര്യത്തിലും പുതിയ സി.ഇ.സിയുടെ നിലപാട് പ്രധാനമാകും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ, നബാര്‍ഡ് എന്നിവയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം സാമ്പത്തിക ഇന്റലിജന്‍സ് കൗണ്‍സില്‍, സാമ്പത്തിക സ്ഥിരത വികസന കൗണ്‍സില്‍ (ബാങ്ക് ബോര്‍ഡ് ബ്യൂറോ, ഫിനാന്‍ഷ്യല്‍ സെക്ടര്‍ റെഗുലേറ്ററി അപ്പോയിന്റ്‌മെന്റ് സെര്‍ച്ച്‌ കമ്മിറ്റി), സിവില്‍ സര്‍വ്വീസ് ബോര്‍ഡ്, തുടങ്ങിയ ബോര്‍ഡുകളിലും കമ്മിറ്റികളിലും അംഗമായിരുന്നു.
➖➖➖➖➖➖➖

കടപ്പാട് *🌍പഞ്ചായത്ത് വാർത്തകൾ