Pages

വായ്പയിൽ എടുത്തിരിക്കുന്ന ഒരു വാഹനം, വായ്പാ* *സ്ഥാപനത്തിന്റെ അനുമതിയില്ലാതെ രൂപമാറ്റം വരുത്താമോ?

Section 52 (5)മോട്ടോർ വെഹിക്കിൾസ് ആക്ട് അനുസരിച്ച് വായ്പയിൽ എടുത്ത വാഹനത്തിന്റെ ശരിയായ ഉടമസ്ഥൻ ഫിനാൻസ് കമ്പനിയാണ്. അതുകൊണ്ട്തന്നെ ഫിനാൻസ് കമ്പനിയുടെ അനുമതി ആവശ്യമാണ്..
...........................................................
*വാഹനത്തിൽ രൂപമാറ്റം നടത്തുന്നത് ഇൻഷുറൻസ് കമ്പനിയെ അറിയിക്കേണ്ടതാണോ?*

വാഹന നിർമാണ കമ്പനിയുടെ സ്പെസിഫിക്കേഷൻ അനുസരിച്ചാണ് ഇൻഷുറൻസ് തുക നിശ്ചയിച്ചിട്ടുള്ളത്. ഇൻഷുറൻസ് കമ്പനിയെ അറിയിക്കാതെ രൂപമാറ്റം നടത്തിയ വാഹനത്തിന്റെ ഇൻഷുറൻസ് ക്ലെയിം ലഭിക്കുവാൻ തർക്ക സാധ്യതയുണ്ട്.
...........................................................
*വാഹന ഉടമയ്ക്ക് തന്റെ ഇഷ്ടപ്രകാരം അനുമതിയില്ലാതെ വാഹനത്തിന്റെ രൂപമാറ്റം നടത്തുവാനുള്ള അവകാശം ഉണ്ടോ?*

അവകാശം ഇല്ല. മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 52, മോട്ടോർ വെഹിക്കിൾസ് റൂൾസ് 96 & 103 പ്രകാരവും 
രജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതിയില്ലാതെ വാഹനത്തിന്റെ രൂപമാറ്റം നടത്തുവാൻ പാടുള്ളതല്ല. അനുമതിയില്ലാതെ രൂപമാറ്റം നടത്തിയ വാഹനം ഡ്രൈവ് ചെയ്യുന്ന ഡ്രൈവറുടെ ലൈസൻസ് അധികാരികൾക്ക് പിടിച്ചെടുക്കാവുന്നതാണ്. എന്നാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാവുന്നതല്ല. കേരള ഹൈക്കോടതി KHC 845-2016.
.............................................................
*വാഹനങ്ങളുടെ സീറ്റിംഗ് കപ്പാസിറ്റി കുറയ്ക്കുന്നതിന് അനുമതി ആവശ്യമുണ്ടോ?*

വാഹനങ്ങളുടെ സീറ്റിംഗ് കപ്പാസിറ്റി കുറയ്ക്കുന്നതിന് അധികാരികളുടെ അനുമതി ആവശ്യമില്ല. എന്നാൽ റീ- രജിസ്ട്രേഷൻ സമയത്ത് ഒറിജിനൽ സീറ്റിംഗ് കപ്പാസിറ്റി കാണിക്കേണ്ടതാണ്. KHC 330-1998

കടപ്പാട് :Consumer Complaints & Protection Society -