Pages

*ഇതാണ് അന്നു പറഞ്ഞ വാറോല*❗️



പാരമ്പര്യമായി കിട്ടിയ ഭൂമി ഭാഗാധാരം വഴി പുതിയ തലമുറക്ക് ലഭിച്ചാലും 30.12.2017 ശേഷം നടന്ന ആധാരം ആണെങ്കിൽ നിലമായി റവന്യൂ രേഖകളിൽ ഉള്ള ഭൂമി തരം മാറ്റുന്നതിന് 25 സെൻറിന് താഴെയാണെങ്കിലും പണം അടക്കേണ്ടി വരും എന്ന് പുതിയ ഉദ്യോഗസ്ഥ വ്യാഖ്യാനം !.
സർക്കാർ ഭൂമിയിൽ അതിക്രമിച്ചുകയറിയതിനൊ അനധികൃതമായി ഭൂമി നികത്തിയതിനൊ മറ്റെന്തെങ്കിലും കുറ്റം ചെയ്തതിനോ അല്ല പണം കൊടുക്കേണ്ടത്.
റവന്യൂ വകുപ്പ് ചെയ്യേണ്ട പണി ചെയ്യാത്തതുകൊണ്ട് വെറ്റ്ലാൻഡ് നിയമം വരുന്നതിനു മുമ്പേ തന്നെ നികന്ന് കിടക്കുന്ന ഭൂമി ആയിട്ടും വില്ലേജ് രേഖകളിൽ തങ്ങളുടെ ഭൂമി നിലം എന്ന പേരിൽ തങ്ങളുടെതല്ലാത്ത കുറ്റം കൊണ്ട് എഴുതിവെച്ചിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞ ഹതഭാഗ്യർക്കാണ് ഈ ലോട്ടറി.

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഒരിടത്തും ഭൂമി കൈമാറ്റം ചെയ്യുന്നത് തടഞ്ഞിട്ടില്ല. നെൽ വയലിൻറെ ഉടമസ്ഥന് വീട് വയ്ക്കുന്നതിന് ഭൂമി നികത്തുന്ന ഫോം. 1 അപേക്ഷകൾ അനുവദിക്കപ്പെടണമെങ്കിൽ 2008 ൽ നിയമം വരുന്നതിനു മുമ്പേ കൈവശമുള്ള ഭൂമി ആയിരിക്കണം എന്ന് പറയുന്നത് ന്യായം. മാസങ്ങൾക്ക് മുമ്പ് കേരള ഹൈക്കോടതിയും അങ്ങനെതന്നെ പറഞ്ഞു.

എന്നാൽ പണ്ടേ നികന്നു കിടക്കുന്ന ഭൂമി - വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി - എന്ന് ഭേദഗതിയിൽ നിർവ്വചനവും നൽകിയവ, ഒരിക്കലും കൃഷിഭൂമി ആക്കാൻ പറ്റാത്തവ, വില്ലേജ് രേഖകളിൽ മാറ്റം വരുത്തുന്നതിന് ഉടമസ്ഥത കൈവന്ന തീയതി കണക്കിലെടുത്ത് ഫീസ് വാങ്ങും എന്നാണ് പുതിയ നിലപാട്.
➖➖➖➖➖➖➖

കടപ്പാട് :🌍പഞ്ചായത്ത് വാർത്തകൾ