കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് , സഹകരണ ജീവനക്കാരുടെ സംഘ ശക്തിയുടെ അറുപതാണ്ടുകൾ ആഘോഷം വടകരയിൽ വച്ച് നടത്തുന്നു. ഏവരേയും സഹർഷം സ്വാഗതം ചെയ്യുന്നു.
പ്രിയ സഹകാരി സുഹൃത്തുക്കളെ ,
1963 ൽ മലബാറിൽ സഹകരണ ജീവനക്കാർ കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷന് രൂപം നൽകി.
1965 ൽ തിരു കൊച്ചിയിൽ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫെഡറേഷൻ രൂപീകൃതമായി.
1988 ൽ ഇരു സംഘടനകളും ഒന്നായി കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് രൂപീകരിച്ചു.
കേരളത്തിലെ സഹകരണ മേഖലയുടെ വളർച്ചയ്ക്കും , ജീവനക്കാരുടെ ക്ഷേമത്തിനും വേണ്ടി എന്നും മുന്നിൽ നിന്നു പ്രവർത്തിക്കുന്ന കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ,
സഹകരണ ജീവനക്കാരുടെ സംഘ ശക്തിയുടെ അറുപതാണ്ടുകൾ ആഘോഷം ,
സഹകരണ രംഗത്തെ സമസ്ത മേഖലയിലെ ജീവനക്കാരുടെയും, സഹകാരികളുടേയും സാന്നിദ്ധ്യത്തിൽ വടകരയിൽ വച്ച് നടത്തുന്നു.
സംഘടന ശക്തിപെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച സംഘടനയുടെ മുൻകാല പ്രവർത്തകരെ സമ്മേളനത്തിൽ വച്ച് ആദരിക്കുന്നു.
2023 ജൂലൈ 8 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ
സംഘടനയിലെ നേതൃത്വനിര അംഗങ്ങളും , രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കുന്നു. പ്രസ്തുത സമ്മേളനത്തിലേയ്ക്ക് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ മുഴുവൻ ജീവനക്കാരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു .