Pages

*പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ ഭാഗങ്ങളിൽ ബഹുനില കെട്ടിടങ്ങൾ പണിതുയരുമ്പോൾ, അല്ലെങ്കിൽ കെട്ടിടനിർമ്മാണത്തിന് വേണ്ടി സമീപപ്രദേശത്ത് ഭൂവികസനം നടത്തുമ്പോൾ പരിസ്സരവാസികൾ അറിയേണ്ടതല്ലേ?*

*പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ ഭാഗങ്ങളിൽ ബഹുനില കെട്ടിടങ്ങൾ പണിതുയരുമ്പോൾ, അല്ലെങ്കിൽ കെട്ടിടനിർമ്മാണത്തിന് വേണ്ടി സമീപപ്രദേശത്ത് ഭൂവികസനം നടത്തുമ്പോൾ പരിസ്സരവാസികൾ അറിയേണ്ടതല്ലേ?*
______________________

സമീപപ്രദേശത്തുള്ള നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ 
പ്രവർത്തനത്തിന്റെ ഉദ്ദേശലക്ഷ്യത്തെ കുറിച്ച് പൊതുജനങ്ങൾ പലപ്പോഴും അഞ്ജരായിരിക്കും.

എന്നാൽ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ സെക്ഷൻ 82 പ്രകാരം ബഹുനില കെട്ടിടങ്ങൾ പണിയുമ്പോൾ, പണിതുയരുന്ന കെട്ടിടത്തിനെ കുറിച്ചുള്ള എല്ലാവിധ വിവരങ്ങളും പൊതുജനങ്ങൾ കാണുന്ന വിധം കെട്ടിടത്തിന്റെ പ്രവേശനകവാടത്തിൽ നിർമ്മാണം തീരുന്നതുവരെ പ്രദർശിപ്പിക്കേണ്ടതാണ്. മാത്രവുമല്ല നിർമ്മാണം തുടങ്ങുന്നതിനു മുമ്പ് പ്ലോട്ടിന്റെ നാല് സൈഡും മറക്കേണ്ടതുമാണ്.

300 ചതുരശ്ര മീറ്റർ കൂടുതലുള്ള വാസ ഗൃഹങ്ങളും, 150 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള വാസേതര ഗൃഹങ്ങളും പണിയുമ്പോഴും, *ഭൂവികസനം* നടത്തുമ്പോഴും ചട്ടപ്രകാരമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്ന് ഓർമ്മിപ്പിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് നിലവിലുണ്ട്.

കടപ്പാട്
*തയ്യാറാക്കിയത്* 
Adv. K. B MOHANAN

.......................................................