*ലൈസൻസ് എടുക്കുന്നവർക്ക് സന്തോഷ വാർത്ത ; ഇനി ടെസ്റ്റ്‌ എടുക്കേണ്ട*14-07-2021


*ലൈസൻസ് എടുക്കുന്നവർക്ക് സന്തോഷ വാർത്ത ; ഇനി ടെസ്റ്റ്‌ എടുക്കേണ്ട*
14-07-2021


ഡ്രൈവിംഗ് ലെന്‍സെന്‍സ് എടുക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇതാ ഒരു പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ എത്തിയിരിക്കുന്നു. ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് പ്രകാരം ഡ്രൈവിംഗ് ലൈസെന്‍സ് ഇനി മുതല്‍ RTO-യുടെ ടെസ്റ്റ് വഴി അല്ലാതെയും എടുക്കുവാന്‍ സാധിക്കുന്നു, അതായത് ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാതെ അക്രഡിറ്റഡ് ട്രെയിനിങ് സെന്ററുകള്‍ വഴി ലൈസന്‍സുകള്‍ എടുക്കുവാന്‍ സാധിക്കുന്ന പുതിയ ഉത്തരവാണ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. അക്രഡിറ്റഡ് ട്രെയിനിങ് സെന്ററുകള്‍ വഴി ഡ്രൈവിംഗ് പരിശീലനം നേടിയവര്‍ക്ക് മാത്രമാണ് ഇനി മുതല്‍ RTO റോഡ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിംഗ് ലൈസെന്‍സ് നേടുവാന്‍ സാധിക്കുന്നത്.

അതുപോലെ തന്നെ ജൂലൈ 1 മുതല്‍ ഇത്തരത്തിലുള്ള സെന്ററുകള്‍ക്ക് ബാധകമാകുന്ന നിയമങ്ങള്‍ നിലവില്‍ വരും എന്നാണ് അറിയിച്ചിരിക്കുന്നത് . കൂടാതെ ഉയര്‍ന്ന നിലവാരത്തിലും മറ്റും ഡ്രൈവിംഗ് പരിശീലനം നല്‍കുവാനുള്ള എല്ലാത്തരം സംവിധാനങ്ങളും ഇത്തരത്തിലുള്ള സെന്ററുകളില്‍ ആവിശ്യമാണ് .അതായത് വിവിധ പ്രതലങ്ങളിലൂടെ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇത്തരത്തിലുള്ള സെന്ററുകള്‍ക്ക് ആവിശ്യമാണ്. അതിന്നായി ഇത്തരത്തിലുള്ള ഡ്രൈവിംഗ് സിമുലേറ്ററുകള്‍ നിര്‍ബന്ധമാണ്. ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത് 2019 ലെ മോട്ടോര്‍ വാഹന ഭേദഗതി വകുപ്പിലെ 8 അനുസരിച്ചാണ് കേന്ദ്ര മന്ത്രാലയം ഇത്തരത്തിലുള്ള പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. അതുപോലെ തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്ററുകള്‍ സര്‍ക്കാരുകളുടെ മേല്‍നോട്ടത്തില്‍ ആകുമോ അതോ സ്വാകാര്യമായാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.