തിങ്കളാഴ്ച്ച (19/07/2021) ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും കോവിഷീല്‍ഡ് വാക്സിന്‍ വിതരണം ഉണ്ടായിരിക്കുന്നതാണ്.

പ്രസിദ്ധീകരണത്തിന്
                  തിങ്കളാഴ്ച്ച (19/07/2021) ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും കോവിഷീല്‍ഡ് വാക്സിന്‍ വിതരണം ഉണ്ടായിരിക്കുന്നതാണ്. 

ഏപ്രില്‍ 10 ന് മുന്‍പ് കോവിഷീല്‍ഡ് വാക്സിന്‍  സ്വീകരിച്ചവര്‍ക്ക് മാത്രമാണ് രണ്ടാം ഡോസ് നല്‍കുന്നത്. ഏപ്രില്‍ 10 ന് ശേഷം ആദ്യ ഡോസ് സ്വീകരിച്ച ആരേയും ഈ കുത്തിവെപ്പിന് പരിഗണിക്കുന്നതല്ല. പ്രദേശത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായും ആരോഗ്യകേന്ദ്രങ്ങളുമായും ബന്ധപ്പെട്ട് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. വാക്സിന്‍ കേന്ദ്രങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്. 
ഏതെങ്കിലും വാക്സിന്‍ കേന്ദ്രത്തില്‍ ഏപ്രില്‍ 10 ന് മുന്‍പ് വാക്സിന്‍ സ്വീകരിച്ചവര്‍ ഇല്ലെങ്കില്‍ ആ സ്ഥാപനത്തിലെ മുഴുവന്‍ ഡോസും ആദ്യ ഡോസായി നല്‍കുന്നതാണ്.  ആദ്യ ഡോസ് വാക്സിനുളള ഓണ്‍ലൈന്‍ സ്ലോട്ട് ബുക്കിങ്ങ് നാളെ (18/07/2021) ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ ലഭ്യമാകുന്നതാണ്.  

(ഒപ്പ്/-)
    തൃശ്ശൂര്‍                                   ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)
  17/07/2021      തൃശ്ശൂര്‍