//വാഹനാപകടത്തിൽ ഇലക്ട്രിക് പോസ്റ്റിന് നഷ്ടമുണ്ടായാൽ ആരാണ് നഷ്ടപരിഹാരം കൊടുക്കേണ്ടത്?//

//വാഹനാപകടത്തിൽ ഇലക്ട്രിക് പോസ്റ്റിന് നഷ്ടമുണ്ടായാൽ ആരാണ് നഷ്ടപരിഹാരം കൊടുക്കേണ്ടത്?//


മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 165,166 പ്രകാരം, നിലവിൽ തേർഡ് പാർട്ടി ഇൻഷുറൻസുള്ള, വാഹനം അപകടത്തിൽ പെടുകയും നാശ നഷ്ടങ്ങൾ മൂന്നാം കക്ഷിക്ക് ഉണ്ടാകുകയും ചെയ്താൽ നഷ്ടപരിഹാരം കൊടുക്കേണ്ട ഉത്തരവാദിത്വം ഇൻഷുറൻസ് കമ്പനിക്കാണ്. അപകടം നടന്നതിനുശേഷം, ഇൻഷുറൻസ് കമ്പനിയെ രേഖാമൂലം അറിയിക്കേണ്ട ഉത്തരവാദിത്വം വാഹന ഉടമയ്ക്കുണ്ട്. മൂന്നാം കക്ഷിക്ക് ഉണ്ടാകുന്ന നഷ്ടം ഏതെങ്കിലും രീതിയിൽ വകയിരുത്തുവാൻ ഇൻഷുറൻസ് കമ്പനിയുടെ രേഖാമൂലമുള്ള നിർദ്ദേശമില്ലാതെ വാഹന ഉടമ തയ്യാറാകരുത്.