ഓൺലൈൻ പണമിടപാട് സുരക്ഷിതമാക്കാൻ ...ചില പൊടികൈകൾ

ഓൺലൈൻ പണമിടപാട് സുരക്ഷിതമാക്കാൻ ...ചില പൊടികൈകൾ

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ വീണ്ടും വര്‍ധിക്കുന്നതിന് അനുസരിച്ച് തട്ടിപ്പുകളും ഏറുകയാണ്.

ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തുകയും മുന്‍കരുതലുകളെടുക്കുകയും ചെയ്താല്‍ ഇത്തരം തട്ടിപ്പുകളില്‍ പെടാതെ രക്ഷപ്പെടാന്‍ സാധിക്കും.
ഒടിപി അഥവാ വണ്‍ ടൈം പാസ് വേര്‍ഡുകള്‍ എന്നത് സാധാരണ പാസ്  വേര്‍ഡുകള്‍ക്ക് സമാനമാണ്. അതിനാല്‍ത്തന്നെ അപരിചിതരുമായി ഒടിപി നമ്പര്‍ പങ്കുവയ്ക്കുന്നത് നിങ്ങളുടെ പണം നഷ്ടപ്പെടുവാന്‍ കാരണമാകും. 


അതുപോലെത്തന്നെ വ്യാജ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നതും നിങ്ങളുടെ പണം നഷ്ടപ്പെടാന്‍ കാരണമാകും. വ്യക്തികളില്‍ നിന്നും ഒടിപി നമ്പര്‍ ശേഖരിച്ച് അക്കൗണ്ടിന്റെ പ്രവര്‍ത്തനം കൈക്കലാക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. 
യഥാര്‍ഥമെന്ന് തോന്നിക്കുന്ന ഇ മെയിലുകള്‍ വഴിയും തട്ടിപ്പുകാര്‍ നിങ്ങളെ കെണിയില്‍ വീഴ്ത്തിയേക്കാം. 


ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയുമൊക്കെ പേരുകളില്‍ വരുന്ന ഇത്തരം ഇമെയിലുകളിലുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ പണം നഷ്ടമാകുവാനുള്ള സാധ്യതയുണ്ട്്. ഇത്തരം ഇമെയിലുകള്‍ അവഗണിക്കുവാനും അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുവാനും എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ 1 രൂപാ നോട്ട് കൈയ്യിലുണ്ടെങ്കില്‍ 7 ലക്ഷം രൂപ സ്വന്തമാക്കാം പലപ്പോഴും മിക്ക ആള്‍ക്കാരും ഇടപാടുകള്‍ എളുപ്പത്തിലും വേഗത്തിലും ചെയ്തു തീര്‍ക്കുന്നതിനായി തങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പല സൈറ്റുകളിലും പ്ലാറ്റ്‌ഫോമുകളിലും സേവ് ചെയ്തുവയ്ക്കാറുണ്ട്. എന്നാല്‍ ഈ ശീലം ഒഴിവാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 


ബ്രൗസറിലെ ഓട്ടോ ഫില്‍ സേവനവും, മൊബൈല്‍ അപ്ലിക്കേഷനിലെ ടാപ് ആന്റ് പേ സേവനവും ഓഫ് ചെയ്ത് വയ്ക്കാം. ഇത് ആവശ്യത്തിന് മാത്രം ആക്ടീവ് ചെയ്്ത് ഉപയോഗിക്കുന്നത് ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കും.
 സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് ടാപ് ആന്റ് പേ സേവനവും ഇന്ന് ലഭ്യമാണ്. അവിടെ പിന്‍ നമ്പറുകളോ സുരക്ഷാ കോഡുകളോ ഒന്നും തന്നെ ഇടപാടുകള്‍ നടത്താനായി നിങ്ങള്‍ക്ക് ആവശ്യമില്ല. ഇത് സമയലാഭം തരുമെങ്കിലും കാര്‍ഡുകള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ അത് നിങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കും. അതിനാല്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തി അത്യാവശ്യമെങ്കില്‍ മാത്രം ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുക. 

ഓൺലൈനായി വെറുതേ സാധനങ്ങള്‍ വാങ്ങിക്കാറുണ്ടോ? അനാവശ്യ പര്‍ച്ചേസുകള്‍ ഒഴിവാക്കാന്‍ എങ്ങനെ ശീലിക്കാം? പ്രൊമോഷണല്‍ മെസേജുകള്‍ കണ്ട് അതിന് പുറകേ പോയി പണം നഷ്ടപ്പെടുത്തുന്നവരും കുറവല്ല. കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും സമ്മാനങ്ങളുമാണ് ഇത്തരം സന്ദേശങ്ങളില്‍ നല്‍കുണ്ടാകുക. എന്നാല്‍ അത് നിങ്ങളെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പില്‍ വീഴ്ത്താനുള്ള ഒരു കെണി മാത്രമാണെന്ന് ഓര്‍ക്കുക. ഇത്തരം പ്രമോഷണല്‍ മെസ്സേജുകള്‍ പാടേ ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്. മേൽ പറഞ്ഞ കാര്യങ്ങൾ ശ്രെദ്ധിച്ചാൽ ഒരു പരിധി വരെയെങ്കിലും തട്ടിപ്പിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ സാധിക്കും