*സഹകരണ മന്ത്രാലയ രൂപീകരണം ആശങ്കാജനകം കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്* കരകുളം കൃഷ്ണപിള്ള

*സഹകരണ മന്ത്രാലയ രൂപീകരണം ആശങ്കാജനകം കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്* കരകുളം കൃഷ്ണപിള്ള

 സഹകരണ വകുപ്പിനു വേണ്ടി കേന്ദ്രത്തിൽ പുതിയ മന്ത്രാലയം രൂപീകരിക്കാനും അതിൻ്റെ ചുമതല അമിത് ഷായക്ക് നൽകുവാനുമുള്ള കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനത്തെ സഹകരണ മേഖല ആശങ്കയോടെയാണ് നോക്കിക്കാണുന്നത് എന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വ. കരകുളം കൃഷ്ണപിള്ള പറഞ്ഞു. സഹകരണം ഒരു സംസ്ഥാന വിഷയമായിരിക്കെ ഇത്തരം  നീക്കത്തിനു പിന്നിൽ നിഗൂഢമായ താൽപര്യങ്ങൾ ഉള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു.കേവലം ആയിരത്തോളം മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾക്ക് വേണ്ടി ഒരു മന്ത്രാലയം എന്നത്  യുക്തിക്ക് നിരക്കുന്നതല്ല. ഇൻകംടാക്സ് നിയമഭേദഗതിയും 2020 ൽ നടപ്പിലാക്കിയ ബാങ്കിംഗ് ഭേദഗതി നിയമവും കേരളത്തിലെ സഹകരണ മേഖലയുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. ഇൻകംടാക്സ് നിയമത്തിലും ബാങ്കിംഗ് നിയമത്തിലും സഹകരണ പ്രസ്ഥാനങ്ങൾക്ക് ലഭിച്ചിരുന്ന പരീരക്ഷ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. ഇതിൻ്റെ എല്ലാംഅനുഭവത്തിൻ്റെ വെളിച്ചത്തിൽ സംസ്ഥാന വിഷയമായ സഹകരണമേഖലയ്ക്ക് ഭരണഘടനാപരമായ പരിരക്ഷ  നഷ്ടപ്പെടുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
 കേരളത്തിലെ  സഹകരണ മേഖലയെ തങ്ങളുടെ പരിധിയിൽ നിർത്താൻ എന്ത് ഹീനമായ പരിശ്രമവും നടത്തുന്ന സംസ്ഥാന സർക്കാർ ഇത്തരം വിഷയങ്ങളിൽ ഒരു തണുപ്പൻ സമീപനമാണ് സ്വീകരിക്കുന്നത് . ബാങ്കിംഗ് ദേദഗതി നിയമം വഴി വർഷങ്ങളായി കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബാങ്ക് എന്ന പേര് മേലിൽ ഉപയോഗിക്കാൻ പാടില്ല. കേരള  സംസ്ഥാന സഹകരണ ബാങ്കിന് കേരള ബാങ്ക് ആയി മാറാൻ റിസർബാങ്ക്  വച്ച 19 നിർദ്ദേശങ്ങൾ ഒന്ന് മേലിൽ ബാങ്ക് എന്ന പേര് ഉപയോഗിച്ച്  സംസ്ഥാനത്ത് പുതിയ സഹകരണ സ്ഥാപനങ്ങൾ ആരംഭിക്കാൻ പാടില്ല എന്ന വ്യവസ്ഥയാണ്, ഈ വ്യവസ്ഥ സർക്കാർ അംഗീകരിച്ചു. ബാങ്കിംഗ് ഭേദഗതി നിയമം പാസായപ്പോൾ  അതിലൂടെ സംസ്ഥാനത്തെ  സഹകരണമേഖലയ്ക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ചർച്ചചെയ്ത് യോജിച്ച നിലപാട് സ്വീകരിക്കാൻ സർവകക്ഷിയോഗം വിളിക്കുമെന്ന് അന്നത്തെ സഹകരണ മന്ത്രിയുടെ  പ്രഖ്യാപനം പാഴ്‌വാക്കായി. കഴിഞ്ഞ സർക്കാരിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത നിലപാടാണ് ഈ സർക്കാരും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.  യുഡിഎഫ് നിയന്ത്രണത്തിലുള്ള ഭരണസമിതികൾക്ക് പ്രവർത്തിക്കുവാൻ അവസരം നൽകാതെ നിയമവിരുദ്ധമായി പുറത്താക്കാനുള്ള ശ്രമങ്ങൾ പുതിയ സർക്കാർ സ്വീകരിക്കുന്നു. കേരളത്തിലെ  കരുത്തുറ്റ സഹകരണ മേഖലയെ തകർക്കാൻ  കേന്ദ്ര-സംസ്ഥാന   സർക്കാരുകൾ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടായ ശ്രമങ്ങൾക്കെതിരെ കേരളത്തിലെ കോൺഗ്രസ് പാർട്ടിയും സഹകരണ ജനാധിപത്യവേദിയും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അതിൻ്റെ ഭാഗമായി ജൂലൈ 22-ാം തിയതി രാജ്ഭവനു മുന്നിൽ സഹകാരികളുടെ ധർണ്ണ സംഘടിപ്പിക്കുമെന്നും കരകുളം കൃഷ്ണപിള്ള പറഞ്ഞു