Pages

വനിതകൾക്കുള്ള സ്വയം തൊഴിൽ വായ്പ പദ്ധതികൾ

വനിതകൾക്കുള്ള സ്വയം തൊഴിൽ വായ്പ പദ്ധതികൾ

വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സ്വയം തൊഴില്‍ വായ്പാ പദ്ധതികള്‍ നടപ്പാക്കുന്നു. അപേക്ഷക സ്വയം തയ്യാറാക്കിയ പ്രോജക്‌ട് റിപ്പോര്‍ട്ട് 5 രൂപ തപാല്‍ സ്റ്റാമ്പ്  ഒട്ടിച്ച്‌ നല്‍കണം. സ്വന്തം മേല്‍വിലാസം എഴുതിയ കവറും അപേക്ഷയ്ക്കൊപ്പം അയയ്ക്കണം. കോര്‍പ്പറേഷന്റെ മേഖലാ, ജില്ലാ ഓഫീസുകളിലും www.kswdc.org എന്ന വെബ്‌സൈ​റ്റിലും അപേക്ഷാഫോം ലഭിക്കും.
ഒ.ബി.സി വിഭാഗം
പരമാവധി വായ്പ : 10 ലക്ഷം രൂപ
ന്യൂനപക്ഷ വിഭാഗം
പരമാവധി വായ്പ :
ക്രെഡിറ്റ് ലൈന്‍ 1 : 20 ലക്ഷം രൂപ
ക്രെഡിറ്റ് ലൈന്‍ 2 : 30 ലക്ഷം രൂപ
പട്ടികജാതി വിഭാഗം
പരമാവധി വായ്പാ തുക : 3 ലക്ഷം രൂപ
എല്ലാ വായ്പകള്‍ക്കും
പ്രായപരിധി: 18 - 55
പലിശ നിരക്ക്: 6 ശതമാനം
പിഴപ്പലിശ: 6 ശതമാനം
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
ജാമ്യം : വസ്തു ജാമ്യം/ ആള്‍ ജാമ്യം
ആവശ്യമായ രേഖകള്‍
01. ജാതി, വയസ് തെളിയിക്കുന്ന രേഖകള്‍
02. റേഷന്‍ കാര്‍ഡിന്റെ ഒന്നും രണ്ടും പേജുകള്‍
03. കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്ക​റ്റ്
04. ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്
05. ആധാര്‍ കാര്‍ഡ്
06. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്
07. അപേക്ഷക വിധവയോ വികലാംഗയോ നിരാലംബയോ ആണെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്ക​റ്റ്
ഉദ്യോഗസ്ഥ ജാമ്യം 
 1 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് പ്രതിമാസം മൊത്തം വായ്പാ തുകയുടെ 10 ശതമാനം ശമ്പളം  കൈപ്പ​റ്റുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍
 3 മുതല്‍ 5 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 12 ശതമാനം വരെ  ശമ്പളം   കൈപ്പ​റ്റുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍
വസ്തു ജാമ്യത്തിന് ഹാജരാക്കേണ്ട രേഖകള്‍
അഞ്ചുസെന്ററില്‍ കുറയാത്ത വസ്തുവിന്റെ പ്രമാണവും അനുബന്ധ രേഖകളും, മുന്‍ ആധാരം, കരം തീര്‍ത്ത രസീത്, വില നിര്‍ണയ സര്‍ട്ടിഫിക്ക​റ്റ്, കൈവശാവകാശ സര്‍ട്ടിഫിക്ക​റ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്ക​റ്റ് ആന്‍ഡ് സ്‌കെച്ച്‌, 15 വര്‍ഷത്തില്‍ കുറയാത്ത കുടിക്കിട(ബാദ്ധ്യത) സര്‍ട്ടിഫിക്ക​റ്റ്