//SSLC ക്ക് ശേഷം വിപുലമായ സാധ്യതകൾ കാത്തിരിക്കുന്നു//
🔲പത്താം തരം ഫലം പ്രസിദ്ധീകരിച്ചു. ചരിത്രത്തിൽ ആദ്യമായി 99.47% വിജയം. 1,21,318 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ-പ്ലസ്. മികച്ച വിജയം നേടിയവർക്ക് അഭിനന്ദനങ്ങൾ. കുറച്ചു ഗ്രേഡ് കുറഞ്ഞ് പോയവർ നിരാശരാകണ്ട. പരീക്ഷകൾ ഇനിയും വരും. ശ്രദ്ധിച്ചു മുന്നേറിയാൽ അതിമനോഹര വിജയങ്ങൾ സൃഷ്ടിക്കാൻ ഇനിയും അവസരങ്ങൾ ഏറെയുണ്ട്.
🔲പത്ത് കഴിഞ്ഞ് എങ്ങോട്ട് തിരിയണമെന്ന ചോദ്യം പ്രസക്തമാണ്. ഒരുപക്ഷെ മിക്ക കുട്ടികളും കരിയർ രംഗത്ത് നേരിടുന്ന ആദ്യ പ്രധാന ചോദ്യമായിരിക്കും ഇത്.
🔲 ഇക്കാര്യത്തിൽ അവധാനപൂർവ്വം ആലോചിക്കുകയും കുട്ടികളുടെ അഭിരുചിയും താല്പര്യവും വ്യക്തിത്വ സവിശേഷതകളും പരിശോധിച്ച് വേണം തീരുമാനമെടുക്കാൻ.
🔲 രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇക്കാര്യത്തിൽ കുട്ടികളെ ഏറെ സഹായിക്കാനാകും. ആവശ്യമെങ്കിൽ കരിയർ ഗൈഡുമാരുടെ സഹായം തേടാനും മടിക്കേണ്ടതില്ല.
*🔲പത്ത് കഴിഞ്ഞ് പഠിക്കാവുന്ന വിവിധ കോഴ്സുകൾ*
*🔲ഹയർ സെക്കണ്ടറി*
◾️പത്ത് കഴിഞ്ഞതിന് ശേഷം ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കാൻ തെരഞ്ഞെടുക്കുന്ന വഴിയാണിത്. കേരള ഹയർ സെക്കണ്ടറി മേഖലയിൽ
◾️ സയൻസ്
◾️ഹ്യുമാനിറ്റീസ
◾️കൊമേഴ്സ്
വിഷയങ്ങളിലായി 46 ഓപ്ഷനുകൾ ലഭ്യമാണ്.
🔲അവരവരുടെ സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളും അവിടെ ലഭ്യമായ വിഷയങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ http://hscap.kerala.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കാം.
🔲 പ്രവേശനവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ വന്നു കഴിഞ്ഞാൽ ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
🔲ഓരോ വിഷയവും പഠിച്ചുകഴിഞ്ഞാലുള്ള തുടർസാധ്യതകൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കിയാവണം ഓപ്‌ഷനുകൾ സമർപ്പിക്കേണ്ടത്.
🔲സയൻസ് വിഷയങ്ങൾ തെരഞ്ഞടുത്താൽ പഠനഭാരം അല്പം കൂടുമെങ്കിലും ഉപരി പഠന അവസരങ്ങൾ കുറേക്കൂടി വിപുലമായിരിക്കും.
🔲ഹ്യുമാനിറ്റീസ്, കോമേഴ്‌സ് വിഷയങ്ങൾ തിരഞ്ഞെടുത്താലും കരിയറിൽ തിളങ്ങാൻ നിരവധി അവസരങ്ങളുണ്ട്.
🔲 കൂടാതെ സിബിഎസ്ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CISCE),
◾️നാഷണൽ ഓപ്പൺ സ്ക്കൂൾ (എൻ.ഐ.ഒ.എസ്- https://nios.ac.in/ കേരള ഓപ്പൺ സ്കൂൾ (സ്കോൾകേരള)
http://scolekerala.org/
വഴിയും ഹയർ സെക്കൻഡറി/ സീനിയർ സെക്കൻഡറി എന്നിവ പഠിക്കാം.
🔲തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ സ്കോൾകേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് +2 പഠനത്തിന് സമാന്തരമായി ചെയ്യാം. പി.എസ്.സി അംഗീകരിച്ചതാണ്.
*🔲കേരള സർക്കാറിന്റെ തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറി കോഴ്‌സുകളാണ് വൊക്കേഷണൽ ഹയർ സെക്കണ്ടറി*
◾️കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 389 സ്‌കൂളുകളിലായി 35 വൊക്കേഷണൽ കോഴ്‌സുകളാണ് പഠിപ്പിക്കപ്പെടുന്നത്.
◾️തൊഴിപരമായ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വി.എച്ച്.എസ്.സി കളിലെ ചില കോഴ്‌സുകൾ ചില പി.എസ്.സി പരീക്ഷകൾക്ക് യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്.
◾️കാർഷിക, പാരാമെഡിക്കൽ മേഖലകളിലെ കോഴ്‌സുകൾ തിരഞ്ഞെടുത്തവർക്ക് ബന്ധപ്പെട്ട മേഖലയിൽ ഉപരിപഠനത്തിന് സവിശേഷാവസരം ലഭിക്കും.
◾️നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിന് അനുഗുണമായ കോഴ്‌സുകളും വി.എച്ച്.എസ്.സികളിൽ ഉണ്ട്
◾️വെബ്സൈറ്റ്:
http://www.vhse.kerala.gov.in/vhse/index.php
🔲 ഐ.എച്ച്.ആർ.ഡി നടത്തുന്ന 15 ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഫിസിക്കൽ സയൻസ്, ഇന്റഗ്രെറ്റഡ് സയൻസ് എന്നീ വിഭാഗങ്ങളിലായി സാങ്കേതിക വിഷങ്ങൾ പ്ലസ് ടു തലത്തിൽ തന്നെ പഠിക്കാനുള്ള അവസരമുണ്ട്.
◾️വെബ്സൈറ്റ്:
http://www.ihrd.ac.in/
🔲കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള അറബിക് കോളേജുകളിൽ നടത്തപ്പെടുന്ന അഫ്സൽ ഉലമ പ്രിലിമിനറി കോഴ്‌സ് പ്ലസ്‌ടു ഹ്യൂമാനിറ്റീസിന് തുല്യമായി അംഗീകരിച്ചിട്ടുണ്ട്.
◾️പ്രവേശനത്തിനും മറ്റു വിശദവിവരങ്ങൾക്കും കോളേജുകളിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
🔲ഡൽഹിയലുള്ള സെൻട്രൽ സംസ്കൃത യൂണിവേഴ്സിറ്റിയിൽ സംസ്കൃത ഭാഷക്ക് പ്രാധാന്യമുള്ള XI, XI പഠിക്കാം (പ്രാക്- ശാസ്ത്രി കോഴ്സ്)
◾️വെബ്സൈറ്റ്:
http://sanskrit.nic.in/
🔲ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ആർട്സ് ഹയർ സെക്കണ്ടറിക്കൊപ്പo
◾️ കഥകളി വേഷം
◾️കഥകളി സംഗീതം
◾️ ചെണ്ട
◾️മദ്ദളം
◾️കൂടിയാട്ടം
◾️തുള്ളൽ
◾️മൃദംഗം
◾️ തിമില
◾️മിഴാവ്
◾️നൃത്തം
◾️കർണാടക സംഗീതം
എന്നിവയിലേതെങ്കിലും പരിശീലനം നേടാം.
◾️വെബ്സൈറ്റ്:
www.kalamandalam.org
🔲 +2 പഠനത്തിന് ശേഷം മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപങ്ങളിൽ തുടർപഠനം ലക്ഷ്യമാക്കുന്നവർ ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം വിവിധ എൻട്രൻസ് പരീക്ഷകൾക്ക് വേണ്ടി കൂടി തയ്യാറെടുക്കാൻ ശ്രമിക്കുന്നത് ഏറെ പ്രയോജനകരമാവും.
🔲ഏത് സ്ട്രീമിൽ പഠിച്ചവർ ആയാലും +2 കഴിഞ്ഞാൽ എഴുതാൻ സാധിക്കുന്ന നിരവധി പ്രവേശന പരീക്ഷകൾ ഉണ്ട് എന്നത് മറക്കാതിരിക്കുക
*🔲സാങ്കേതിക പഠനം*
◾️പത്താം ക്‌ളാസ് പൂർത്തിയാക്കി സാങ്കേതിക പഠനം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഉചിതമായ ഒന്നാംതരം കോഴ്‌സുകളാണ് 51 പോളിടെക്‌നിക് കോളേജുകളിൽ നടത്തപ്പെടുന്ന 19 ബ്രാഞ്ചുകളിലായുള്ള എൻജിനീയറിങ് ഡിപ്ലോമ കോഴ്‌സുകൾ വിവിധ എൻജിനീയറിങ് ബ്രാഞ്ചുകളിൽ പഠനം പൂർത്തിയാക്കുന്നവർക്ക്
◾️കേന്ദ്ര സംസ്ഥാന സർവീസുകൾ
◾️ പൊതുമേഖല സ്ഥാപങ്ങൾ
◾️ സ്വകാര്യ കമ്പനികൾ
എന്നിവിടങ്ങളിൽ ജോലി തേടാൻ ശ്രമിക്കാവുന്നതാണ്.
🔲ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ലാറ്ററൽ എൻട്രി വഴി എഞ്ചിനീയറിംഗ് ഡിഗ്രി പ്രവേശനം തേടുകയും ആവാം. ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച് +2/വി എച്ച്.എസ്.ഇ/ ഐ.ടി.ഐ എന്നിവ പഠിച്ചവർക്ക് പോളിടെക്നിക്കുകളിലെ രണ്ടാം വര്ഷ വർഷ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം.
🔲എൻജിനീയറിങ് വിഷയങ്ങൾക്ക് പുറമെ കൊമേർഷ്യൽ പ്രാക്റ്റീസ് , കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെന്റ് എന്നീ വിഷയങ്ങളിലും ഡിപ്ലോമ പഠനത്തിനു ചില പോളി ടെക്നിക്കുകളിൽ അവസരങ്ങളുണ്ട്.
◾️വെബ്സൈറ്റ്:
www.polyadmission.org
🔲 ഐ.എച്ച്.ആർ.ഡി ക്ക് കീഴിലുള്ള 8 മോഡൽ പോളിടെക്നിക് കോളേജുകളെയും ഡിപ്ലോമ പഠനത്തിനായി ആശ്രയിക്കാവുന്നതാണ്.
◾️വെബ്സൈറ്റ്: http://ihrd.ac.in/index.php/model-polytechnic-college
🔲 തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാനും തൊഴിൽ നേടാനും ഐ.ടി.ഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കാം.
🔲ഒരു വർഷവും രണ്ട് വർഷവും ദൈർഘ്യമുള്ള കോഴ്‌സുകൾ ഉണ്ട്. പത്താം ക്ലാസ്സ് പരാജയപ്പെട്ടവർക്കും ചേരാവുന്ന ചില കോഴ്‌സുകൾ ലഭ്യമാണ്. സാങ്കേതിക മേഖലയിൽ നൈപുണ്യവും ശേഷിയും ആർജ്ജിച്ചെടുക്കാൻ അവസരം നൽകുന്ന ഐ.ടി.ഐ കോഴ്‌സുകൾ ഫലപ്രദമായി പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിലവസരസാധ്യതകൾ ഉണ്ട്.
◾️വെബ്സൈറ്റ്:
http://dtekerala.gov.in
🔲 കേന്ദ്ര കെമിക്കൽ ആൻഡ് പെട്രോൾ കെമിക്കൽ വകുപ്പിന് കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി നടത്തുന്ന പ്ലാസ്റ്റിക്ക് ടെക്‌നോളജി, പ്ലാസ്റ്റിക് മൗൾഡ് ടെക്‌നോളജി എന്നീ വിഷയങ്ങളിലുള്ള ത്രിവത്സര ഡിപ്ലോമ
◾️വെബ്സൈറ്റ്:
https://www.cipet.gov.in/
🔲എൻ.ടി.ടി.എഫ് നൽകുന്ന ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ
◾️വെബ് സൈറ്റ്:
https://www.nttftrg.com
🔲കണ്ണൂരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി നടത്തുന്ന കോഴ്സുകൾ
◾️വെബ്സൈറ്റ്:
http://iihtkannur.ac.in
🔲കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലുള്ള CIFNET( Central Institute of Fisheries Nautical and Engineering Training) ന്റെ കൊച്ചി, ചെന്നൈ, വിശാഖപട്ടണം കേന്ദ്രങ്ങളിൽ നടത്തുന്ന വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ കോഴ്സുകള്‍
◾️വെബ്സൈറ്റ്:
https://cifnet.gov.in
*🔲സെക്രട്ടറിയൽ പ്രാക്ടീസ്*
◾️സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ്.
◾️വെബ്സൈറ്റ്:
www.dtekerala.gov.in
*🔲പാരാമെഡിക്കൽ കോഴ്സുകൾ*
◾️പത്താം ക്ലാസ് കഴിഞ്ഞവർക്ക് പ്രവേശനം നേടാവുന്ന
◾️തിരുവനന്തപുരം
◾️കോഴിക്കോട് സർക്കാർ ഹോമിയോപ്പതി കോളേജിലെ സർട്ടിഫിക്കറ്റ് ഫാർമസി (ഹോമിയോപ്പതി). പ്രവേശനം എൽ.ബി.എസ് വഴി
◾️വെബ്സൈറ്റ്:
https://lbscentre.in/
🔲ആയുർവേദിക് നഴ്‌സിംഗ്, ഫാർമസി, തെറാപ്പിസ്റ്റ് എന്നീ കോഴ്‌സുകളും ആലോചിക്കാവുന്നതാണ്
🔲എ.ഐ.ഐ.എം.എസ് ഹൃഷികേഷ് നടത്തുന്ന നടത്തുന്ന ഡിപ്ലോമ ഇൻ പ്ലാസ്റ്റർ ടെക്‌നിഷ്യൻ എന്ന കോഴ്സ്
◾️വെബ്സൈറ്റ്: https://aiimsrishikesh.edu.in
*🔲ഹൃസ്വകാല കോഴ്സുകൾ*
◾️കേരളാ സർക്കാറിന്റെ ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നൽകുന്ന
https://chat.whatsapp.com/
Ly6VzWkvPNe0cPp2jp1IcX
◾️ബീവറേജ് സർവീസ്
◾️ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ
◾️ഫുഡ് പ്രൊഡക്ഷൻ
◾️ ഹോട്ടൽ അക്കമഡേഷൻ & ഓപ്പറേഷൻ
◾️ ബേക്കറി ആൻഡ് കൺഫെക്ഷനറി
◾️കാനിങ് ആൻഡ് ഫുഡ് റിസർവേഷൻ കോഴ്‌സുകൾ.
◾️ ഒരു വർഷത്തെ കോഴ്‌സിന്റെ ഭാഗമായി മൂന്നുമാസം ട്രെയിനിങ് കൂടി ഉണ്ടാവും. കേരളത്തിൽ 12 സെന്ററുകളുണ്ട്.
◾️വെബ്സൈറ്റ്:
www.fcikerala.org.
*🔲ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി ഒന്നരവർഷത്തെ വിവിധ ട്രേഡ് ഡിപ്ലോമ പ്രോഗ്രാമുകൾ*
◾️ ബേക്കറി ആൻഡ് കൺഫക്‌ഷണറി
◾️ ഫുഡ് പ്രൊഡക്‌ഷൻ
◾️ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്
◾️ ഫുഡ് ആൻഡ് ബിവറേജ് സർവീസ്
◾️ ഹൗസ് കീപ്പിങ്
എന്നിവയാണ് ഡിപ്ലോമ പ്രോഗ്രാമുകൾ.
◾️വെബ്സൈറ്റ്:
www.dihm.net/
🔲 സഹകരണ മേഖലയിൽ ജോലി ലഭിക്കാൻ സഹായിക്കുന്ന കോഴ്‌സുകളാണ് ജെ.ഡി.ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ.
◾️കേരളത്തിലെ 16 കേന്ദ്രങ്ങളിൽ നടക്കുന്ന ഈ കോഴ്സ് പത്ത് മാസം ദൈർഘ്യമുള്ളതാണ്
◾️വെബ്സൈറ്റ്:
https://scu.kerala.gov.in/
🔲സ്റ്റേറ്റ് സെൻട്രൽ ലൈബ്രററിയിൽ 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
◾️വെബ്സൈറ്റ്: www.statelibrary.kerala.gov.in
🔲പാദരക്ഷാ മേഖലയുമായി ബന്ധപ്പെട്ടു സെൻട്രൽ ഫുട്‍വെയയർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ കോഴ്‌സുകൾ
◾️വെബ്സൈറ്റ്:
https://www.cftichennai.in/
🔲സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് വകുപ്പ് നടത്തുന്ന ചെയിൻ സർവേ കോഴ്സ്
◾️വെബ്സൈറ്റ്:
https://dslr.kerala.gov.in/
🔲 ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് അംഗീകൃത സ്ഥാപനങ്ങളിലെ പ്രീ-സീ ട്രെയിനിങ് കോഴ്സ് ഫോര്‍ ജനറല്‍ പര്‍പ്പസ് റേറ്റിങ്
◾️വെബ്സൈറ്റ്: https://www.dgshipping.gov.in/
🔲സി-ആപ്റ്റ് നടത്തുന്ന പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകൾ (ഫുൾ ടൈം, പാർട്ട് ടൈം കോഴ്‌സുകൾ ലഭ്യമാണ്
◾️വെബ്സൈറ്റ്:
https://captkerala.com/
🔲സർക്കാർ ഫാഷൻ ഡിസൈൻ ഇന്സ്റ്റിറ്റ്യൂട്ടിലെ ഫാഷൻ ഡിസൈൻ ആൻഡ് ഗാര്മെന്റ് ടെക്‌നോളജി പ്രോഗ്രാം
◾️വെബ്സൈറ്റ്: http://dtekerala.gov.in/.
🔲ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (IIIC) നടത്തുന്ന നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകൾ
◾️വെബ്സൈറ്റ്:
(https://iiic.ac.in/)
🔲 സർക്കാരിന്റെ നിയന്ത്രണത്തിലുള്ള
◾️എൽ.ബി എസ്
◾️കെൽട്രോൺ
◾️ ഐ എച്ച്.ആർ.ഡി
◾️ എൽ.ബി.എസ്
◾️എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ
◾️കേരള സ്റ്റേറ്റ് റൂട്രോണിക്സ്
എന്നീ സ്ഥാപനങ്ങൾ നടത്തുന്ന വിവിധ കോഴ്‌സുകൾ
*വെബ്സൈറ്റുകൾ യഥാക്രമം*
◾️http://lbscentre.kerala.gov.in/
◾️http://www.keltron.org/
◾️http://www.ihrd.ac.in/
◾️https://education.kerala.gov.in/the-state-recource-centre/
◾️https://keralastaterutronix.com/
🔲നാഷണൽ സ്കിൽ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ നൈപുണ്യ വികസന കോഴ്‌സുകൾ
◾️വെബ്സൈറ്റ്:
https://dgt.gov.in/
🔲കേരള കാർഷിക സർവകലാശാലയുടെ ഭാഗമായുള്ള ഇ പഠനകേന്ദ്രത്തിന്റെ 'ഇ-കൃഷി പാഠശാല' പത്ത് കഴിഞ്ഞവർക്ക് ഓൺലൈൻ കോഴ്‌സുകൾ നടത്തുന്നുണ്ട്.
*🔲ലഭ്യമായ കോഴ്‌സുകൾ*
◾️ഓർഗാനിക് അഗ്രിക്കൾച്ചർ മാനേജ്‌മെന്റ്
◾️പ്ലാന്റ് പ്രൊപ്പഗേഷൻ ആൻഡ് & നഴ്‌സറി മാനേജ്‌മെന്റ്
◾️ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്‌മെന്റ് ആൻഡ് മാർക്കെറ്റിംഗ് ഓഫ് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ്
◾️സോയിൽ ഹെൽത്ത് മാനേജ്‌മെന്റ്
◾️ പഴം-പച്ചക്കറി സംസ്ക്കരണം, വിപണനം
◾️വെബ്സൈറ്
http://celkau.in/
🔲ബി.എസ്.എൻ.എൽ നടത്തുന്ന സർട്ടിഫൈഡ് ഒപ്റ്റിക്കൽ ഫൈബർ ടെക്‌നിഷ്യൻ കോഴ്സ്.
◾️വെബ്സൈറ്റ്:
http://rttctvm.bsnl.co.in/
http://rttctvm.bsnl.co.in/
🔲കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന നിരവധി കോഴ്‌സുകളും ഉണ്ട്. ഇത്തരം കോഴ്‌സുകൾ തിരഞ്ഞെടുക്കന്നതിന് മുമ്പായി
◾️ സ്ഥാപനങ്ങളുടെ നിലവാരം
◾️ കോഴ്‌സിന്റെ ജോലി സാധ്യത
◾️ അധ്യാപകരുടെ യോഗ്യത
◾️ഫീസ്
◾️മുൻ വർഷങ്ങളിൽ കോഴ്സ് പഠിച്ചിറങ്ങിയവർക്ക് ലഭിച്ച അവസരങ്ങൾ
എന്നിവയെക്കുറിച്ചെല്ലാം വിശദമായി അന്വേഷിച്ച് മനസിലാക്കാൻ മറക്കരുത്.
*ഷെയർ ചെയ്യൂ..*
മറ്റുള്ളവർക്കും ഉപകാരപെടട്ടെ