//+1 അഡ്മിഷൻ - വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്//പ്ലസ് വൺ അഡ്മിഷനുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കാതിരിക്കുക.

//+1 അഡ്മിഷൻ - വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്//

പ്ലസ് വൺ അഡ്മിഷനുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കാതിരിക്കുക.

പ്ലസ് വൺ അപേക്ഷ ഓൺലൈനായി നൽകുന്നതിന് ജാതി, വരുമാനം, നേറ്റിവിറ്റി എന്നീ സർട്ടിഫിക്കറ്റുകൾ കൈവശം ഉണ്ടായിരിക്കണം എന്ന രീതിയിൽ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ സാമുഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരം നിബന്ധനകൾ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലില്ല.

കേരളത്തിലെ പബ്ളിക് എക്സാമിനേഷൻ ബോർഡിനു കീഴിൽ SSLC പാസായ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ വിദ്യാർത്ഥികളുടെ ജാതി, ജനന സ്ഥലം എന്നിങ്ങനെയുള്ള പ്രാഥമിക വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കും. CBSE മറ്റ് ഇതര ബോർഡുകളിലെ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നേടുന്ന സമയത്ത് ഇത്തരം സർട്ടിഫിക്കറ്റുകൾ ആവശ്യമായി വന്നേക്കാം.

അഡ്മിഷൻ ലഭിച്ചതിനു ശേഷം വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്നതിന് ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ആവശ്യമായി വരും. ആയതിനാൽ തിരക്കു കൂട്ടാതെ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുക. 

അനധികൃത ഓൺലൈൻ ജനസേവന കേന്ദ്രങ്ങൾക്ക് നിങ്ങളുടെ വിലപ്പെട്ട രേഖകൾ കൈമാറാതെയിരിക്കുക.

പ്ലസ് വൺ അപേക്ഷകൾ സമർപ്പിക്കുന്നതിനും, സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുന്നതിനും കേരള സംസ്ഥാന ഐ.ടി.മിഷൻ അക്ഷയ കേന്ദ്രങ്ങൾ സന്ദർശിക്കുക.
➖➖➖➖➖➖➖➖➖➖