*ട്രാഫിക് ലംഘനം നടന്ന് 15 ദിവസത്തിനകം യാത്രക്കാർക്ക് നോട്ടീസ് നല്‍കണമെന്ന് കേന്ദ്രവിജ്ഞാപനം*

*ട്രാഫിക് ലംഘനം നടന്ന് 15 ദിവസത്തിനകം യാത്രക്കാർക്ക് നോട്ടീസ് നല്‍കണമെന്ന് കേന്ദ്രവിജ്ഞാപനം*
19-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ട്രാഫിക് ലംഘനം നടന്ന് 15 ദിവസത്തിനകം വാഹനയാത്രക്കാര്‍ക്ക് നോട്ടീസ് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കേസ് തീരുന്നത് വരെ ഇലക്‌ട്രോണിക് തെളിവുകള്‍ ബന്ധപ്പെട്ടവര്‍ സൂക്ഷിക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. മോട്ടോര്‍ വാഹന നിയമ ഭേദഗതി അനുസരിച്ചാണ് വിജ്ഞാപനം ഇറക്കിയത്. ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കാന്‍ ഇലക്‌ട്രോണിക് സംവിധാനം ഉപയോഗിക്കണം.

ട്രാഫിക് ലംഘനം നടന്ന് 15 ദിവസത്തിനകം നിയമം ലംഘിച്ചവര്‍ക്ക് ട്രാഫിക് അധികൃതര്‍ നോട്ടീസ് നല്‍കണം. നിയമ ലംഘനം റെക്കോര്‍ഡ് ചെയ്ത ഇലക്‌ട്രോണിക് തെളിവുകള്‍ കേസ് പൂര്‍ത്തിയാകുന്നത് വരെ സൂക്ഷിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ഗതാഗത നിരീക്ഷണത്തിനും റോഡ് സുരക്ഷ ഉറപ്പാക്കാനും സ്പീഡ് ക്യാമറ അടക്കം അത്യാധുനിക ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിക്കണം. അപകട സാധ്യത കൂടുതലുള്ള മേഖലകളില്‍ ഇലക്‌ട്രോണിക് നിരീക്ഷണം ശക്തമാണെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

➖➖➖➖➖➖➖➖➖➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*