*ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം വാങ്ങാത്തവർ 30, 31 തീയ്യതികളിലായി വാങ്ങണമെന്ന് ഭക്ഷ്യമന്ത്രി*
29-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
ഓഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം വാങ്ങാത്തവര്‍ ഓഗസ്റ്റ് 30, 31 തിയതികളിലായി വാങ്ങേണ്ടതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍. ഓഗസ്റ്റ് 30ന് ( തിങ്കളാഴ്ച) സംസ്ഥാനത്തെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഓഗസ്റ്റ് മാസത്തില്‍ കൂടുതല്‍ പേര്‍ റേഷന്‍ വിഹിതം കൈപറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഓണക്കിറ്റിന്റെ വിതരണവും ഈ ദിവസങ്ങളില്‍ തുടരുന്നതാണെന്നും കിറ്റ് കൈപറ്റാന്‍ ബാക്കിയുള്ളവര്‍ കിറ്റുകള്‍ കൈപറ്റേണ്ടതാണെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഓഗസ്റ്റ് 28 വരെ 83,26,447 ലക്ഷം കിറ്റുകള്‍ കാര്‍ഡുടമകള്‍ കൈപറ്റിയിട്ടുണ്ട്. കാര്‍ഡുകളുടെ ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
*കാര്‍ഡുകളുടെ എണ്ണം - കിറ്റ് കൈപറ്റിയവരുടെ എണ്ണം - ശതമാനം (എന്ന ക്രമത്തില്‍)*
5,83,536 (AAY കാര്‍ഡുകള്‍) - 5,67,521 97.25%
32,50,609 (PHH കാര്‍ഡുകള്‍) 31,42,198 96.66%
24,96,285(NPS കാര്‍ഡുകള്‍) 22,93,529 91.87%
27,33,459 (NPNS കാര്‍ഡുകള്‍) 23,23,199 85%
ആകെ കാര്‍ഡുകള്‍ - 90,63,889 കിറ്റ് കൈപറ്റിയവരുടെ ആകെ എണ്ണം - 83,26,447 (91.86%)
ഓഗസ്റ്റ് മാസത്തെ നോര്‍മല്‍ റേഷന്‍ വിഹിതം ആകെ കാര്‍ഡുകളുടെ 93.99% ഉം PMGKAY പ്രകാരമുള്ള വിഹിതം 92.18%ഉം കാര്‍ഡുടമകള്‍ കൈപറ്റിയതായും മന്ത്രി അറിയിച്ചു. ഓഗസ്റ്റ് 30, 31 തീയതികളിലായി പരമാവധി കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപറ്റേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*