//ഇന്ന് മുതല്‍ എല്ലാവിഭാ​ഗം കാര്‍ഡുടമകള്‍ക്കും ഓണക്കിറ്റ് ലഭിക്കും//

//ഇന്ന് മുതല്‍ എല്ലാവിഭാ​ഗം കാര്‍ഡുടമകള്‍ക്കും ഓണക്കിറ്റ് ലഭിക്കും//
13-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖

ഇന്നുമുതല്‍ എല്ലാവിഭാ​ഗം കാര്‍ഡുടമകള്‍ക്കും ഓണക്കിറ്റ് ലഭിക്കും. ഓരോ റേഷന്‍കടയിലെയും ലഭ്യത അനുസരിച്ചായിരിക്കും ഇത്. വിവിധ വിഭാ​ഗം റേഷന്‍കാര്‍ഡുടമകള്‍ക്കു കിറ്റു നല്‍കാന്‍ നിശ്ചിതസമയം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ആവശ്യത്തിന് സാധനങ്ങള്‍ ലഭ്യമാകാത്തതിനാല്‍ അതു നടന്നില്ല. വെള്ളിയാഴ്ച മുതല്‍ വെള്ളക്കാര്‍ഡുകാര്‍ക്ക് കിറ്റുവിതരണമാണ് നിശ്ചയിച്ചിരുന്നതെങ്കിലും മഞ്ഞ, പിങ്ക്, നീല കാര്‍ഡുകളുടെ കിറ്റുവിതരണം ഇനുയും തീരാനുണ്ട്. അതിനാല്‍ ഓണം കഴിഞ്ഞും വിതരണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

*ഓണക്കിറ്റിലെ സാധനങ്ങള്‍*

പഞ്ചസാര - 1 കി.ഗ്രാം, വെളിച്ചെണ്ണ - 500 മി.ലി, ചെറുപയര്‍ - 500 ഗ്രാം, തുവരപരിപ്പ്- 250 ഗ്രാം, തേയില - 100 ഗ്രാം, മുളക്/മുളക് പൊടി- 100 ഗ്രാം, ഉപ്പ് - 1 കി.ഗ്രാം, മഞ്ഞള്‍ - 100 ഗ്രാം, സേമിയ 180 ഗ്രാം/ പാലട 180 ഗ്രാം/ ഉണക്കലരി 500 ഗ്രാം- ഒരു പായ്ക്കറ്റ്, കശുവണ്ടി പരിപ്പ് 50 ഗ്രാം - ഒരു പായ്ക്കറ്റ്,ഏലയ്ക്ക 20 ഗ്രാം - ഒരു പായ്ക്കറ്റ്, നെയ്യ് - 50 മി.ലി, ശര്‍ക്കരവരട്ടി / ഉപ്പേരി- 100 ഗ്രാം, ആട്ട - 1 കി.ഗ്രാം, ബാത്ത് സോപ്പ് - 1 എണ്ണം
➖➖➖➖➖➖➖➖➖➖