യോഗ ടീച്ചർ ട്രെയിനിങ്ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

യോഗ ടീച്ചർ ട്രെയിനിങ്
ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു 

സ്റ്റേറ്റ് റിസോഴ്സ് സെന്റർ, എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധി ഇല്ല. 

എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന 'സർട്ടിഫിക്കറ്റ് ഇൻ യോഗ' വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്റർ അഡ്മിഷൻ എടുത്താൽ മതിയാകും.

അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ് ആർ സി ഓഫീസിൽ നിന്ന് ലഭിക്കും. www.srccc.in എന്ന വെബ്സൈറ്റിൽ നിന്നും വിശദവിവരങ്ങൾ അറിയാനാകും.
https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷ ഫോമുകൾ ഡൌൺലോഡ് ചെയ്യാം.
അപേക്ഷകൾ അയക്കേണ്ട വിലാസം-ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം -33
അപേക്ഷ ഫോമുകൾ ലഭിക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 31
ഫോൺ -9645800795, 9074608360
9846594508