*യു.എ.ഇയിലേക്കുള്ള നിയന്ത്രണം അവസാനിക്കുന്നു ; വിസ കഴിഞ്ഞവർക്കും പ്രതീക്ഷ*
21-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
യു.എ.ഇയിലേക്ക് പ്രവേശിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഈ മാസം അവസാനത്തോടെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍. വിസ കാലാവധി കഴിഞ്ഞവര്‍ക്കും മാനുഷികപരിഗണനയുടെ പേരില്‍ പ്രവേശനാനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും കോണ്‍സല്‍ ജനറല്‍ അമന്‍ പുരി പറഞ്ഞു. വാക്സിന്‍ സ്വീകരിക്കാത്തവരടക്കം എല്ലാ റസിഡന്‍സ് വീസക്കാര്‍ക്കും ദുബായിലേക്ക് പ്രവേശനാനുമതിയുണ്ട്. എന്നാല്‍, യുഎഇയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങളിലേക്ക് പ്രവേശനാനുമതി. ഈ നിയന്ത്രണമുള്ളതിനാല്‍ ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ വീസക്കാര്‍ ഇന്ത്യയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും മടങ്ങാനാകാത്ത സാഹചര്യമാണുള്ളത്.
ഈ പശ്ചാത്തലത്തിലാണ് എല്ലാ നിയന്ത്രണങ്ങളും ഈ മാസാവ സാനത്തോടെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അറിയിച്ചത്. ആറ് മാസത്തിലധികം നാട്ടില്‍ കഴിയുന്നവര്‍ക്കും വിസ കാലാവധി കഴിഞ്ഞവര്‍ക്കും ദുബായ് ഒഴികെ മറ്റ് എമിറേറ്റുകളിലേക്ക് മടങ്ങുന്നതിന് തടസമുണ്ട്. ഇക്കാര്യത്തിലും യു.എ.ഇ സര്‍ക്കാരിന്‍റെ അനുഭാവപൂര്‍ണമായ സമീപനം പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ ഒന്നിന് ദുബായ് എക്സ്പോ തുടങ്ങാനിരിക്കെ സന്ദര്‍ശകവീസയിലുള്ളവര്‍ക്കും പ്രവേശനം അനുവദിക്കുമെന്നത് ജോലി തേടുന്നവര്‍ക്കടക്കം സഹായകരമാകുമെന്നാണ് പ്രതീക്ഷ.
➖️➖️➖️➖️➖️➖️➖️➖️
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*