പ്രിയമുള്ളവരേ....*വിവാഹം ഉൾപ്പെടെ ചടങ്ങുകൾക്ക് കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.*

പ്രിയമുള്ളവരേ....
*വിവാഹം ഉൾപ്പെടെ ചടങ്ങുകൾക്ക് കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.*


ക്യുആർ (ക്വിക് റെസ്പോൺസ്) കോഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് ചടങ്ങ് നടക്കുന്ന സ്ഥലത്ത് എല്ലാവർക്കും കാണത്തക്ക വിധം പ്രദർശിപ്പിക്കണം

രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ?

ക്യുആർ കോഡ് തയാറാക്കുന്നതിനായി താഴെപ്പറയുന്ന കാര്യങ്ങൾ യഥാക്രമം ചെയ്യുക.

∙ covid19jagratha.kerala.nic.in എന്ന പോർട്ടലിൽ Event Register എന്ന ടാബ് തുറക്കുക.

∙ മൊബൈൽ ഫോൺ നമ്പർ നൽകുക. സ്ക്രീനിൽ കാണുന്ന ക്യാപ്ച കോഡ് നൽകുക.  

. ഫോണിൽ എസ്എംഎസ് ആയി എത്തുന്ന വൺ ടൈം പാസ്‍വേഡും (ഒടിപി) നൽകി verify ചെയ്യുക.

∙ ഏതു തരം ചടങ്ങ്, വിലാസം, ജില്ല, തദ്ദേശസ്ഥാപനം, വാർഡ്, തീയതി, സമയം എന്നിവ ടൈപ്പ് ചെയ്യുക.  ഒരു യൂസർ നെയിമും പാസ്‍വേഡും നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കുക.

∙ വീണ്ടും ജാഗ്രതാ പോർട്ടൽ തുറന്ന് Login ക്ലിക് ചെയ്ത് ഈ യൂസർ നെയിമും പാസ്‍വേഡും നൽകുക. തുടർന്ന് Download QR Code എന്ന മെനു തുറന്നാൽ ക്യുആർ കോഡ് പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.

∙ ക്യുആർ കോഡ് പ്രിന്റ് ചെയ്ത് ചടങ്ങ് നടക്കുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണം.

∙ ചടങ്ങിൽ പങ്കെടുക്കുന്നവർ അവരവരുടെ ഫോണിലെ ക്യുആർ കോഡ് സ്കാനർ (ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒട്ടേറെ ക്യുആർ കോഡ് സ്കാനർ ആപ്പുകൾ ലഭ്യമാണ്) തുറന്ന് ഈ കോഡ് സ്കാൻ ചെയ്യണം. തുടർന്നു വരുന്ന വിൻഡോയിൽ പങ്കെടുക്കുന്ന വ്യക്തിയുടെ വിവരങ്ങൾ നൽകണം                                                               
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
✿❁════❁★☬☬★❁════❁✿