*കുതിച്ചുയർന്ന് ടി.പി.ആർ ; അടുത്താഴ്ച മുതൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും*

*കുതിച്ചുയർന്ന് ടി.പി.ആർ ; അടുത്താഴ്ച മുതൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും*
22-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

സംസ്ഥാനത്ത് ടി.പി.ആര്‍ ഉയരുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചേക്കും. സംസ്ഥാനത്ത് ഇന്നലെ ടി.പി.ആര്‍ 17.73 ശതമാനമായി ഉയര്‍ന്നിരുന്നു. 87 ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ടി.പി.ആര്‍ ഇത്രയും ഉയരുന്നത്. അതേസമയം, നാളെ (തിങ്കളാഴ്ച) നടക്കുന്ന അവലോകന യോഗത്തില്‍ കോവിഡ് നിയന്ത്രണങ്ങളിലെ മാറ്റം സംബന്ധിച്ച്‌ ആലോചന നടക്കും. ഇന്നലെ 17,106 പേര്‍ക്കാണ് രോഗം ബാധിച്ചത്. 83 മരണങ്ങളാണ് സ്ഥിരീകരിച്ചത്. പരിശോധനകളുടെ എണ്ണവും കുറവായിരുന്നു. 96,481 സാംപിളുകള്‍ മാത്രമാണ് പരിശോധിച്ചത്. രോഗമുക്തരായത് 20,846 പേരാണ്.

ഓണത്തിന് കൂടുതല്‍ ഇളവുകൊടുത്തതാണ് ടി.പി.ആര്‍ കൂടാന്‍ കാരണമെന്ന് ചില കോണുകളില്‍ നിന്ന് വിമര്‍ശനമുയരുന്നുണ്ട്. സാമൂഹ്യ അകലം ഉള്‍പ്പടെയുള്ള കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പ്രധാന മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വന്‍ ജനക്കൂട്ടമായിരുന്നു. തിങ്കളാഴ്ച കഴിയുന്നതോടെ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നേക്കുമെന്ന ആശങ്ക ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്നും ലോക്ക്ഡൗണ്‍ ഇല്ല. മൂന്നാം ഓണമായതിനാലാണ് ഇളവ് അനുവദിച്ചത്. കഴിഞ്ഞ ഞായറാഴ്ചയും ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നില്ല.
➖️➖️➖️➖️➖️➖️➖️➖️
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪