//അടിയന്തര പ്രമേയത്തിന് അനുമതിയില്ല ; പുറത്ത് സഭ ചേർന്ന് പ്രതിപക്ഷം//
12-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്ത് മുഖ്യമന്ത്രിക്കെതിരായ നല്കിയ മൊഴി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല. പി.ടി തോമസ് എം.എല്‍.എയാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയ്ക്ക് പുറത്ത് സമാന്തര സഭ ചേര്‍ന്ന് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ചു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തിയെന്ന ആരോപണം നേരിടുന്നത്. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ശൂന്യവേളയുടെ തുടക്കത്തില്‍ തന്നെ, കോടതിയുടെ പരിഗണനയിലുള്ള കേസാണിതെന്നും അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ എം.ബി രാജേഷ് വ്യക്തമാക്കി.
➖➖➖➖➖➖➖➖➖➖