🛍️
*ഓണക്കിറ്റ് വിതരണം : റേഷൻ കടകൾ തിങ്കളാഴ്ച തുറക്കും*
28-Aug-2021
ഓണക്കിറ്റ് വിതരണം ഇതുവരെ പൂർത്തിയാക്കാത്ത ജില്ലയിലെ എല്ലാ റേഷൻ കടകളും ആഗസ്ത് 31വരെ ഞായർ ഒഴികെയുള്ള എല്ലാ അവധി ദിവസങ്ങളിലും പ്രവർത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
സൗജന്യ ഓണക്കിറ്റ് വിതരണം ആഗസ്ത് 31ന് അവസാനിക്കുന്നതിനാൽ മുഴുവൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭ്യമാക്കുന്നത്തിനായാണ് തീരുമാനം. റേഷൻ കടകളിൽ വിതരണത്തിനാവശ്യമായ കിറ്റുകൾ ലഭ്യമാക്കിയിട്ടിട്ടുണ്ട്. എല്ലാ കാർഡ് ഉടമകളും കിറ്റുകൾ കൈപ്പറ്റണം. ഇത് സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ അതത് താലൂക്ക് സപ്ലൈ ഓഫീസറെ അറിയിക്കണം. ഫോൺ : ജില്ലാ സപ്ലൈ ഓഫീസർ -9188527327, കണ്ണൂർ -9188527408, തലശ്ശേരി -9188527410, തളിപ്പറമ്പ് -9188527411, ഇരിട്ടി -9188527409
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*