*മുണ്ടുടുത്ത് ഗവർണർ ; മലയാളത്തിൽ മലയാളികൾക്കായി ഓണാശംസ നേർന്നു*

*മുണ്ടുടുത്ത് ഗവർണർ ; മലയാളത്തിൽ മലയാളികൾക്കായി ഓണാശംസ നേർന്നു*
20-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. കേരളം നല്‍കുന്ന ഒരുമയുടെയും സമത്വത്തിന്‍റെയും സ്നേഹ സന്ദേശം ലോകമാകെ പരക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

"സമത്വവും ഒരുമയും ഐശ്വര്യവും നിറഞ്ഞ ഒരു നല്ലകാലത്തിന്‍റെ ഓര്‍മ്മ പുതുക്കുന്ന ഓണം ഓരോ മനസ്സിലും ഭവനത്തിലും ‍ഉത്സവത്തിന്‍റെ സ്വര്‍ഗ്ഗീയാനന്ദം പകരട്ടെയെന്ന് ഞാനാശംസിക്കുന്നു. ഓണത്തിന്‍റെ ഈണവും ‍‍‍സമ്പല്‍സമൃദ്ധിയുടെ തിളക്കവും കേരളം നല്‍കുന്ന ഒരുമയുടെയും സമത്വത്തിന്‍റെയും സ്നേഹ സന്ദേശമായി ലോകമെങ്ങും പരക്കട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു. രാജ്ഭവനില്‍ ഒരുക്കിയ പൂക്കളത്തിന്​ മുന്നില്‍ നിന്ന്​ മലയാളത്തില്‍ ഓണാ​ശംസകള്‍ നേരുന്ന വിഡിയോയും ഗവര്‍ണര്‍ പങ്കുവെച്ചു.
➖️➖️➖️➖️➖️➖️➖️➖️
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*