*"തെറ്റ് തിരുത്തൽ ആധാരം - മുൻ ഉടമയുടെ ഉത്തരവാദിത്വം..."*

*"തെറ്റ് തിരുത്തൽ ആധാരം - മുൻ ഉടമയുടെ ഉത്തരവാദിത്വം..."*
_____________________________________

ആധാരങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ സർവ്വേ നമ്പർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചിലപ്പോഴൊക്കെ തെറ്റുകൾ സംഭവിക്കാറുണ്ട്. വർഷങ്ങൾക്കു ശേഷമാണ് അത് തിരിച്ചറിയുന്നത് എങ്കിൽ കാലതാമസം പ്രശ്നമാകുമോ എന്ന് പലർക്കും ആശങ്കയുണ്ടാകും. യഥാർത്ഥത്തിൽ തെറ്റുതിരുത്തൽ ആധാരത്തിനു സമയപരിധി (കാലപരിധി) ഇല്ല. തെറ്റ് തിരുത്തി എഴുതി ഒപ്പിട്ടു കൊടുക്കാൻ നിയമപ്രകാരം ചുമതലയുള്ള വ്യക്തി ബന്ധപ്പെട്ട തെറ്റുകൾ തിരുത്താൻ ബാധ്യസ്ഥനാണ്. അതേ സമയം അദ്ദേഹം അതിന് തയ്യാറായില്ലെങ്കിൽ വ്യവഹാരത്തിലൂടെ ചെയ്യേണ്ടിവരും. തെറ്റ് തിരുത്താൻ ചുമതലപ്പെട്ട വ്യക്തി അതിന് വൈമുഖ്യം കാണിച്ചാൽ അത് നടപ്പാക്കി കിട്ടാൻ *സ്പെസിഫിക് റിലീഫ് നിയമത്തിലെ വകുപ്പ് 26* പ്രകാരം സിവിൽ കോടതിയിൽ വ്യവഹാരം ബോധിപ്പിക്കണം. 

തെറ്റ് സംഭവിച്ചിട്ടുണ്ട് എന്ന് അറിവുകിട്ടി മൂന്നുവർഷത്തിനകം ഇത്തരത്തിൽ വ്യവഹാരം ബോധിപ്പിക്കേണ്ടതാണ്. എന്നാൽ മൂന്നു വർഷം കഴിഞ്ഞാലും തെറ്റുതിരുത്തൽ ആധാരം ചെയ്യാൻ ബന്ധപ്പെട്ട വ്യക്തി തയ്യാറാണെങ്കിൽ കാലഹരണം തടസ്സമല്ല.
..............................................