ഒരു ഉൽപ്പന്നത്തിന്റെ യഥാർത്ഥ വില മറച്ച് ഉയർന്ന വിലയുടെ സ്റ്റിക്കർ ഒട്ടിച്ച ശേഷം അതിൽ നിന്നും അൽപ്പം വില കുറച്ച് കൊടുക്കുന്ന രീതിയിൽ ഉള്ള DISCOUNT SALE ചില സ്ഥാപനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽ പെടാറുണ്ടോ?

*DISCOUNT SALE !!* !
___________________________________



പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങളിൽ പാക്കിങ്ങിനു മുകളിൽ MRP, Net Weight, Manufacturing Date, പരാതി അറിയിക്കുവാനുള്ള ഫോൺ നമ്പർ, E-Mail ID തുടങ്ങിയ വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കേണ്ടതാണ്. ഇവ രേഖപ്പെടുത്താതിരിക്കുകയോ, MRP തിരുത്തുകയോ ഉയർന്ന വില രേഖപ്പെടുത്തിയ സ്റ്റിക്കർ ഒട്ടിക്കുകയോ ചെയ്യുന്നത് Legal Metrology Act, 2009 പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ലീഗൽ മെട്രോളജി വകുപ്പിനെ അറിയിക്കുക.

Sutharyam Mobile App ലൂടെയോ 1800 425 4835 എന്ന ടോൾ ഫ്രീ നമ്പരിലൂടെയോ പരാതികൾ അറിയിക്കാവുന്നതാണ്.

Mobile App, Google Play Store ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. Mobile App ലൂടെ നിയമ ലംഘനങ്ങളുടെ Image/Video Upload ചെയ്യാവുന്നതുമാണ്.
..............................................