20-Sep-2021
തിരുവനന്തപുരം ∙ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ലിസ്റ്റ് സെപ്റ്റംബർ 23ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്‍റ് ലിസ്റ്റിലെ വിദ്യാർഥികളുടെ പ്രവേശനം 23 മുതല്‍ ഒക്ടോബര്‍ ഒന്നു വരെ നടക്കും. വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
കോവിഡ് മാനദണ്ഡം പാലിച്ച് പ്രവേശന നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 15 മിനിറ്റുകൊണ്ട് ഓരോ കുട്ടിയുടെയും പ്രവേശന നടപടി പൂര്‍ത്തിയാക്കാനും ഓരോ വിഷയത്തിനും പ്രവേശനം നടത്തുന്നതിനായി പ്രത്യേകം മുറികളില്‍ കൗണ്ടറുകള്‍ സജ്ജീകരിക്കാനുമാണു നിര്‍ദേശം.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ