02-Sep-2021
റേഷന്‍ കാര്‍ഡുടമകള്‍ക്ക് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിനായി നിലവിലുളള തെറ്റുകള്‍ തിരുത്തുന്നതിനും, മരിച്ചവരുടെ പേരുകള്‍ നീക്കം ചെയ്യുന്നതിനുമുളള അപേക്ഷകള്‍ സെപ്തംബര്‍ 30നകം ഓണ്‍ലൈനായി അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡുടമകള്‍ ആവശ്യമായ രേഖകള്‍ സഹിതം കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
താലൂക്ക് സപ്ലൈ ഓഫീസുകളുടെ ഫോണ്‍ നമ്പറുകള്‍: കണ്ണൂര്‍- 9188527408, ഇരിട്ടി- 9188527409, തലശ്ശേരി- 9188527410, തളിപ്പറമ്പ്- 9188527411, പയ്യന്നൂര്‍- 9188520760.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*