*യു.എ.ഇയിൽ കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തില്ലെങ്കില്‍ 5,000 ദിര്‍ഹം പിഴയും തടവും*


10-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

അബൂദാബി : നിര്‍ബന്ധിത വിദ്യഭ്യാസം നല്‍കേണ്ട പ്രായത്തില്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തില്ലെങ്കില്‍ തടവ് ശിക്ഷയോ ചുരുങ്ങിയത് 5,000 ദിര്‍ഹം പിഴയോ ലഭിക്കുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍. യു.എ.ഇയില്‍ 6 വയസ്സ് മുതല്‍ 18 വയസ്സ് വരെയോ അല്ലെങ്കില്‍ 12ആം തരം പൂര്‍ത്തിയാക്കുന്നതുവരെയോ വിദ്യാഭ്യാസം നിര്‍ബന്ധമാണ്. എല്ലാ കുട്ടികള്‍ക്കും വിദ്യഭ്യാസത്തിന് അവകാശമുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കുട്ടിയെ ഉപേക്ഷിക്കുക, താമസിക്കാനുള്ള സൗകര്യമൊരുക്കാതിരിക്കുക, സംരക്ഷണം നല്‍കാതിരിക്കുക, നിശ്ചിത പ്രായത്തില്‍ കാരണമില്ലാതെ വിദ്യാഭ്യാസ സകൗര്യമൊരുക്കാതിരിക്കുക തുടങ്ങിയവയ്‌ക്കെല്ലാം രക്ഷിതാവ് കുറ്റക്കാരനാവും. ഇത്തരം കുറ്റങ്ങള്‍ക്ക് തടവോ ചുരുങ്ങിയത് 5,000 ദിര്‍ഹമോ ശിക്ഷയായി ലഭിക്കും.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*