*ടോൾ ബൂത്തിൽ നിന്നും മോശം അനുഭവം ഉണ്ടായാൽ ഉപഭോക്ത തർക്ക പരിഹാര കമ്മീഷന് ഇടപെടുവാൻ സാധിക്കുമോ?*



___________________________________

സാധിക്കും. യാത്രക്കാരനായ വക്കീലിന്റെ ഫാസ്റ്റ് ടാഗ് അക്കൗണ്ടിൽ ആവശ്യത്തിന് ബാലൻസ് നിലനിൽക്കുമ്പോൾ, അദ്ദേഹത്തോട് അപമാര്യദയായി പെരുമാറുകയും, കുടുംബാംഗങ്ങളെ ടോൾ പ്ലാസ അധികൃതർ തടഞ്ഞു വയ്ക്കുകയും ചെയ്തു. മാത്രവുമല്ല ടോൾ ചാർജിന്റെ ഇരട്ടി തുക വാങ്ങുകയും ചെയ്തു.

പരാതിക്കാരൻ ടോൾ പ്ലാസ മാനേജ്മെന്റ്, നാഷണൽ ഹൈവേ അതോറിറ്റി എന്നിവരെ എതിർകക്ഷികൾ ആക്കികൊണ്ട് ഫയൽ ചെയ്തിട്ടുള്ള ഹർജിയിൽ ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുള്ളത്. ടോൾ പ്ലാസയുടെ സർവീസിൽ വന്ന അപര്യാപ്തത കണക്കിലെടുത്ത എറണാകുളം ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് അഡ്വ. ഡി. ബി. ബിനു എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുവാൻ ഉത്തരവിട്ടിട്ടുണ്ട്...
വാർത്തയുടെ ലിങ്ക്..
https://www.thehindu.com/news/cities/Kochi/motorist-alleges-harassment-by-kumbalam-toll-plaza-staff/article36642728.ece
‌..................................................................
*ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങൾ പോലീസിനെ നേരിട്ട് അറിയിക്കുവാൻ മാർഗ്ഗമുണ്ടോ?*

ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ 9747001099 എന്ന Whatsapp നമ്പറിൽ ചിത്രം/വീഡിയോ, സ്ഥലം, സമയം എന്നിവ സഹിതം അറിയിക്കുക. 
..............................................