*ഇ-ബുൾ ജെറ്റ് രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കി*


10-Sep-2021

കണ്ണൂർ ∙ യുട്യൂബ് വ്ലോഗർമാരായ, ഇ–ബുൾ ജെറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന എബിൻ, ലിബിൻ എന്നിവരുടെ വാഹനത്തിന്റെ റജിസ്ട്രേഷൻ ആറ് മാസത്തേക്ക് റദ്ദാക്കി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ റജിസ്ട്രേഷനാണ് റദ്ദാക്കിയത്.

വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തിൽ ഉടമകളുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് മോട്ടർ വാഹന വകുപ്പിന്റെ നടപടി. ഇ ബുൾ ജെറ്റിനെതിരായ കേസിൽ മോട്ടർ വാഹന വകുപ്പ് നേരത്തേ തലശ്ശേരി എസിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടർന്നാണ് കുറ്റപത്രം നൽകിയത്. 1988ലെ മോട്ടർ വാഹന വകുപ്പ് നിയമവും, കേരള മോട്ടർ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*