*കോൺഗ്രസ്സിലെ പൊട്ടിത്തെറി യു.ഡി.എഫിന് ദോഷം ചെയ്യും ; മുസ്ലിം ലീഗ്*


01-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ഡി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ കോണ്‍ഗ്രസിലുയര്‍ന്ന പൊട്ടിത്തെറിയും പരസ്യ വിഴുപ്പലക്കലും മുന്നണി സംവിധാനത്തിന് കോട്ടം തട്ടിക്കുമെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയായതിനാല്‍ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. എന്നാലത് ഭിന്നതയിലേക്ക് പോവരുത്. കോണ്‍ഗ്രസില്‍ വലിയ പ്രതീക്ഷയാണ് യു.ഡി.എഫ് പുലര്‍ത്തുന്നത്. അത് നിലനിർത്തുന്ന നടപടികളുമായി മുന്നോട്ടുപോകണം. ആര്‍.എസ്.പിയുമായി ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ യു.ഡി.എഫിലുള്ളൂ.

യു.ഡി.എഫില്‍ ഐക്യമുറപ്പിക്കാന്‍ മുന്നിട്ടിറങ്ങാറുള്ള ലീഗ് ഇനിയുമത് തുടരുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പുനഃസംഘടന കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമായതിനാല്‍ ഇടപെടേണ്ടെന്ന നിലപാടിലായിരുന്നു ലീഗ് നേതൃത്വം. തിരഞ്ഞെടുപ്പിന് ശേഷം ലീഗിനകത്തുണ്ടായ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിലെ പ്രതിഷേധങ്ങള്‍ അതിരു കടക്കുന്നുവെന്ന വിലയിരുത്തലും ആര്‍.എസ്.പിയുടെ വിമര്‍ശനവുമാണ് ലീഗ് അതൃപ്തി പരസ്യമാക്കാന്‍ കാരണം.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*