*പാര്‍ട്ടി ഫണ്ടിനായി പുതിയ സംവിധാനവുമായി കെ.പി.സി.സി*


12-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
സെമികേഡര്‍ സംവിധാനത്തിലേക്ക് മാറുന്ന കെ.പി.സി.സി ഫണ്ട് പിരിവിനും സിപിഎം മാതൃക പിന്തുടരുന്നു. ബൂത്ത് കമ്മിറ്റികള്‍ക്ക് താഴെ പുതിയ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. 15 മുതല്‍ 20 വരെ വീടുകള്‍ക്ക് ഒരു യൂണിറ്റ് എന്ന നിലയിലാണ് കമ്മിറ്റികള്‍. സംസ്ഥാനനേതാക്കള്‍ ഉള്‍പ്പടെ ഈ യൂണിറ്റ് കമ്മിറ്റികളില്‍ ഉണ്ടാകും. ഇവരില്‍ നിന്ന് വാര്‍ഷിക വരിസംഖ്യ സ്വീകരിക്കും.

ഓരോ കുടുംബവും 600 രൂപ വാര്‍ഷിക വരിസംഖ്യ നല്‍കണമെന്നാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇത് പല ഘട്ടങ്ങളായോ ഒന്നിച്ചോ നല്‍കാം. ഇതു വഴി വര്‍ഷം അന്‍പത് കോടി വരെ സമാഹരിക്കാനാണ് ആലോചന. സ്ഥിരം പ്രവര്‍ത്തകര്‍ക്ക് ശമ്പളം നല്‍കുന്നതിനുള്‍പ്പടെ ഈ ഫണ്ട് വിനിയോഗിക്കും. ഓരോ ജില്ലയിലേയും ഒരു പ‍ഞ്ചായത്തില്‍ ഉടന്‍ യൂണിറ്റ് കമ്മിറ്റി ഉണ്ടാക്കും. കെ.പി.സി.സി പ്രസിഡണ്ടിന്റെ ജില്ലയായ കണ്ണൂരില്‍ 11 നിയോജകമണ്ഡലത്തിലും പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുകയും ചെയ്യും.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*