*യു.എ.ഇ യാത്രാവിലക്ക്​ സൗദി പിന്‍വലിച്ചതോടെ പുത്തനുണർവ് പ്രതീക്ഷിച്ച് ഗള്‍ഫ് വിപണി*


09-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

യു.എ.ഇയില്‍ നിന്നുള്ള യാത്രാവിലക്ക്​ സൗദി പിന്‍വലിച്ചത്​ ഗള്‍ഫ് വിപണിയില്‍ ഉണര്‍വുണ്ടാക്കും. നേരത്തെ സൗദി യാത്രക്കാര്‍ ഇടത്താവളമാക്കിയിരുന്നത് യു.എ.ഇ ആയിരുന്നു. യാത്രാവിലക്കിനെ തുടര്‍ന്ന് ​മറ്റു രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ സൗദിയിലേക്ക് പോയിരുന്നത്. യു.എ.ഇക്കും സൗദിക്കും ഇടയില്‍ മാസങ്ങളായി നിലനിന്ന യാത്രാവിലക്കാണ്​ അവസാനിക്കുന്നത്. കോവിഡ്​ പ്രതിസന്ധി കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ യു.എ.ഇ ഏറെക്കുറെ പിന്‍വലിച്ച ഘട്ടത്തില്‍ തന്നെയാണ്​ സൗദി യാത്രയും സുഗമമാകുന്നത്. ഖത്തര്‍, സെര്‍ബിയ, മാലിദ്വീപ്​ തുടങ്ങിയ രാജ്യങ്ങളെ ഇടത്താവളങ്ങളാക്കി മാറ്റിയത്​ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക്​ വലിയ സാമ്പത്തിക ചെലവിന്​ ഇടയാക്കിയിരുന്നു. ഹോട്ടല്‍ ക്വാറന്‍റൈന്‍ വ്യവസ്​ഥകളാണ്​ സൗദിയാത്ര വലിയ പണച്ചെലവുള്ള ഒന്നാക്കി മാറ്റിയത്.

ട്രാന്‍സിറ്റ്​ യാത്ര എളുപ്പമാക്കിയും വിസാ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തിയും സൗദി യാത്രക്കാരെ പരമാവധി ആകര്‍ഷിക്കാനുള്ള ഒരുക്കത്തിലാണ്​ യു.എ.ഇ ഇന്ത്യയെ റെഡ്​ ലിസ്​റ്റില്‍ നിന്ന്​ മാറ്റാത്ത സാഹചര്യത്തില്‍ രണ്ടാഴ്​ചക്കാലം സൗദി യാത്രക്കാര്‍ യു.എ.ഇയില്‍ തങ്ങേണ്ടി വരും. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം തങ്ങി സൗദിയിലേക്ക്​ പോകാന്‍ നൂറുകണക്കിന് ആളുകളാണ്​ടിക്കറ്റിനായി സമീപിക്കുന്നതെന്ന്​ ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. സൗദി സെക്​ടര്‍ സജീവമാകുന്നത്​ ഹോട്ടല്‍, ടൂറിസം വിപണിക്കും മെച്ചമാകും. അടുത്ത മാസം ഒന്നുമുതല്‍ ദുബായില്‍ വേള്‍ഡ്​ എക്​സ്​പോ ആരംഭിക്കാനിരിക്കെ, ലോക രാജ്യങ്ങളില്‍ നിന്നുളള സന്ദര്‍ശക പ്രവാഹത്തിനാകും യു.എ.ഇ സാക്ഷ്യം വഹിക്കുക. ആയിരക്കണക്കിന്​ സന്ദര്‍ശക വിസകളാണ്​ യു.എ.ഇ ഇപ്പോള്‍ അനുവദിച്ചു വരുന്നത്​.


➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*