15-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
പാലാ ബിഷപ്പിനെ അനുകൂലിച്ച് തൃശൂരിലെ യു.ഡി.എഫിന്റേതായി വന്ന വാര്‍ത്താക്കുറിപ്പിനെ ചൊല്ലി വിവാദം. ജില്ലാ തൃശൂർ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഇ-മെയിലില്‍ നിന്ന് എത്തിയ വാര്‍ത്താക്കുറിപ്പ് താനറിഞ്ഞില്ലെന്ന് ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂര്‍ പ്രതികരിച്ചു. പ്രസ്താവന ഇറക്കിയ യു.ഡി.എഫ് കണ്‍വീനറെ നീക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. നര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ചായിരുന്ന തൃശൂര്‍ യു.ഡി.എഫ് ജില്ലാ ഘടകത്തിന്റെ വാര്‍ത്താക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. കേരള കോണ്‍ഗ്രസ് പ്രതിനിധിയാണ് യു.ഡി.എഫിന്റെ ജില്ലാ കണ്‍വീനര്‍. ഡി.സി.സി തൃശൂരിന്റെ ഇ-മെയില്‍ വിലാസത്തില്‍ നിന്ന് ഇങ്ങനെയൊരു വാര്‍ത്താക്കുറിപ്പ് ഇറങ്ങിയത് ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂര്‍ അറിഞ്ഞതുമില്ല. ഇ-മെയില്‍ അയച്ച ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് ജോസ് വള്ളൂര്‍ പ്രതികരിച്ചു. യു.ഡി.എഫിലെ ചില തല്പരകക്ഷികളാണ് ഇത്തരമൊരു വ്യാജ പ്രസ്താവന പുറത്തിറക്കിയതെന്നും ഡി.സി.സി പ്രസിഡണ്ട് കുറ്റപ്പെടുത്തി.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*