*ബൂസ്റ്റർ ഡോസ് അനിവാര്യമെന്ന് ഗവേഷണ ഏജൻസി ; വാക്സിന്റെ ശേഷി കുറയും*


03-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാന്‍ രാജ്യത്ത് വാക്സിന് യജ്ഞത്തിന് വേഗം കൂട്ടണമെന്ന് ‘ഗ്ലോബല്‍ റിസര്‍ച്ച്‌’ ഏജന്‍സി.
18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഉടന്‍ വാക്സിന്‍ നല്‍കണം. ബൂസ്റ്റര്‍ ഡോസ് നൽകേണ്ടത് അനിവാര്യമെന്നും ഏജന്‍സി നിർദേശിച്ചു. രാജ്യത്ത് രണ്ട് ഡോസും ലഭിച്ചത് 11 ശതമാനത്തിനുമാത്രം 15 കോടി പേര്‍ക്ക്. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടില്ല. ബ്രിട്ടനില്‍ കുട്ടികള്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉയര്‍ന്നു.

10 മുതൽ 19 വയസ്സ് വരെ പ്രായമുള്ള ആണ്‍കുട്ടികളില്‍ 45 ശതമാനവും 5നും 19നും ഇടയിൽ പ്രായമുള്ള പെണ്‍കുട്ടികളില്‍ 35 ശതമാനവും രോഗബാധിതരായി. ഇന്ത്യയിൽ 18 വയസ്സിന് താഴെയുള്ളവർ 40 കോടിയിലേറെയുണ്ട്. മിക്ക സംസ്ഥാനത്തും സ്കൂളും കോളേജും തുറക്കുന്നു. ഫൈസര്‍ വാക്സിന്‍ തുടക്കത്തില്‍ 95 ശതമാനം സംരക്ഷണം നല്‍കുമെങ്കിലും നാല് മാസം കഴിഞ്ഞാൽ പ്രതിരോധശേഷി 48 ശതമാനമാകും. കോവിഷീല്‍ഡിന്റെ പ്രതിരോധശേഷി 75 ശതമാനത്തിൽനിന്ന് നാല് മാസം പിന്നിടുമ്പോള്‍ 54 ശതമാനമാകും. ബൂസ്റ്റര്‍ ഡോസ് അനിവാര്യമെന്നും ‘ഗ്ലോബല്‍ റിസര്‍ച്ച്‌’ മുന്നറിയിപ്പ് നൽകി.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*