തൃശൂർ ജവഹർ നവോദയ വിദ്യാലയത്തിൽ 2022 -23 അധ്യയന വർഷത്തിലെ ഒമ്പതാം ക്ലാസ് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ
2021 - 22 അധ്യയനവർഷത്തിൽ തൃശൂർ ജില്ലയിലെ സർക്കാർ അംഗീകൃത സ്കൂളുകളിൽ എട്ടാംക്ലാസിൽ പഠിക്കുന്നവരും 2006 മെയ് ഒന്നിനും 2010 ഏപ്രിൽ 30 നും ഇടയിൽ ജനിച്ചവരായിരിക്കണം. സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 31 വരെ ഓൺലൈനായി www.navodaya.gov.in, www.nvsadmissionclassnine.in എന്ന വെബ്സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കാം. ഫോൺ: 04884286260, 9446951361