29-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
സംസ്ഥാനത്തുടനീളം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമായി 6 കോര്പ്പറേഷന് ഏരിയകളില്‍ KSEBL ന്റെ സ്വന്തം സ്ഥലത്തു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും അവ 07.11.2020 -ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അനര്‍ട്ട് സ്ഥാപിച്ച 3 ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയുണ്ടായി.
എല്ലാ ജില്ലകളിലുമായി കെ എസ് ഇ ബിയുടെ 56 ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇതില്‍ 40 എണ്ണമെങ്കിലും നവംബറില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. അനര്‍ട്ടിന്റെ 3 ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മ്മാണവും നവംബറോടെ പൂര്‍ത്തിയാകും. ഇന്ന് വിപണിയില്‍ ലഭ്യമായ എല്ലാവിധ കാറുകളും, ഓട്ടോറിക്ഷാ, ഇരുചക്രവാഹനങ്ങള്‍ എന്നിവയും ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളില്‍ ഉണ്ടാകും.
➖➖➖➖➖➖➖➖➖➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*